രാജസ്ഥാനില്‍ ഭരണ മാറ്റത്തിന്‍റെ സൂചന! എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കോണ്‍ഗ്രസിന് വന്‍ ലീഡ്!
വോട്ടെണ്ണല്‍ തുടങ്ങിയ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് ഏറെ മുന്നേറുന്ന കാഴ്ചയാണ് ഉള്ളത്. 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്. മറ്റുള്ളവര്‍ക്ക് 1 സീറ്റാണ് ലീഡ് കാണിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്ന സീറ്റുകളില്‍ പോലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്. സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും ലീഡ് ചെയ്യുകയാണ്.
പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് ഇവിടെ കോണ്‍ഗ്രസിന് തുണയായത്.
Recommended Video

1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications