ഒടുവില്‍ പീഡനവീരന്‍ ബാബ കുടുങ്ങി: പണി കൊടുത്തത് ആശ്രമത്തിലെത്തിയ യുവതി, തെളിവുകള്‍ ഭദ്രം!
21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്
ജയ്പൂര്‍: രാജസ്ഥാനിലെ പ്രശസ്തനായ ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. ആശ്രമത്തില്‍ വച്ച് 21 കാരിയെ പീഡിപ്പിച്ച കേസിലാണ് ഫലാഹാരി ബാബ അറസ്റ്റിലാവുന്നത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അല്‍വാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ബാബയെ ശനിയാഴ്ച ഉച്ചയ്ക്കാണ് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്ത സമ്മര്‍ദ്ദം പരിശോധിച്ച് കുറഞ്ഞെന്ന് ബോധ്യപ്പെട്ട ശേഷമായിരുന്നു സ്വ യം പ്രഖ്യാപിത ആള്‍ദൈവത്തിന് വിലങ്ങുവീണത്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലെത്തിയെന്നായിരുന്നു പരിശോധനാ ഫലം.
ബാബ ആശ്രമത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ എഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ബാബയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവമെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ആശുപത്രി വാസമെന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പോലീസ് നീക്കം നിര്‍ണായകം
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അല്‍വാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ബാബയെ ശനിയാഴ്ച ഉച്ചയ്ക്കാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ബാബയെ അറസ്റ്റ് ചെയ്യുന്നതിനായി അല്‍വാറിലെ ആശുപത്രിയില്‍ നിലയുറപ്പിച്ചിരുന്നു.

പരിശോധനകള്‍ നടത്തി
അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്ത സമ്മര്‍ദ്ദം പരിശോധിച്ച് കുറഞ്ഞെന്ന് ബോധ്യപ്പെട്ട ശേഷമായിരുന്നു സ്വ യം പ്രഖ്യാപിത ആള്‍ദൈവത്തിന് വിലങ്ങുവീണത്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലെത്തിയെന്നായിരുന്നു പരിശോധനാ ഫലം. ഇസിജിയ്ക്കും വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റ്.

പോലീസ് കേസെടുത്തു
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഫലഹരി ബാബയ്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലഹരി ബാബക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തിട്ടുള്ളത്.

ഭീഷണിയുടെ മുള്‍മുനയില്‍
ആഗസ്റ്റ് ഏഴിന് തന്നെ അല്‍വാറിലെ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നും ആരോടെങ്കിലും പറയാനോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ശ്രമിച്ചാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഫലഹരി ബാബ ഭീഷണി മുഴക്കിയതായി യുവതി പോലീസിനോട് വെളിപ്പെടുത്തി. ഛത്തീസ്ഗഡ് സ്വദേശിനിയാണ് ബാബയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് അല്‍വാര്‍ എസ്പി വെളിപ്പെടുത്തിയിട്ടുണ്ട്.

പോലീസ് എത്തിയപ്പോള്‍ അടവ് മാത്രം
ഫലഹരി ബാബ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആശ്രമവാസിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അല്‍വാറിലെ ആശ്രമത്തിലെത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇതോടെ ബാബയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ആശുപത്രിയ്ക്ക് പുറത്ത് കാത്തിരിക്കുകയാണ്.

ഗ്രഹണദിവസം അതിക്രമം
ഗ്രഹണദിവസമായ ആഗസ്റ്റ് ഏഴിന് ബാബ മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും അതേ ദിവസം രാത്രിയില്‍ മുറിയിലേയ്ക്ക് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ കുടുംബം വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇടയ്ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്താറുണ്ടെന്നും പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

അപമാനിക്കാന്‍ ശ്രമം
ഫലഹരി ബാബയെ അപമാനിക്കാനുള്ള ഗൂഡാലോചനയാണ് യുവതിയുടെ നീക്കത്തിന് പിന്നിലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബാബയുടെ സഹായി സേവാദര്‍ വ്യക്തമാക്കി.

ഇന്‍റേണ്‍ഷിപ്പ്
നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി ആശ്രമം സന്ദര്‍ശിക്കാറും പണം സംഭവാന ചെയ്യാറുണ്ടെന്നും വെളിപ്പെടുത്തിയ സഹായി ബാബയുടെ ശുപാര്‍ശയിന്മേലാണ് മുതിര്‍ന്ന അഭിഭാഷകന് കീഴില്‍
ഇന്‍റേണ്‍ഷിപ്പിന് കയറിയതെന്നും പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡായി കൈപ്പറ്റുന്നുണ്ടെന്നും സഹായി വ്യക്തമാക്കുന്നു.

ആഹാരം പഴങ്ങള്‍ മാത്രം
25 വര്‍ഷമായി പഴങ്ങള്‍ മാത്രം കഴിച്ച് ജീവിക്കുന്നതിനാലാണ് 70 കാരനായ ബാബയ്ക്ക് ഫലഹാരി ബാബയെന്ന വിളിപ്പേര് വീഴുന്നത്.












Click it and Unblock the Notifications