Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ദൈവങ്ങള്‍ക്ക് കണ്ടകശനി: ഫലഹരി ബാബയും കുരുക്കില്‍, എല്ലാം പീഡനക്കേസില്‍!

21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്

ജയ്പൂര്‍: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഫലഹരി ബാബയും വിവാദത്തില്‍. 21 കാരിയായ ആശ്രമവാസിയെ പീഡിപ്പിച്ച സംഭവത്തിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലഹരി ബാബക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഫലഹരി ബാബയെന്ന പേരില്‍ അറിയപ്പെടുന്ന 70കാരനായ കൗശലേന്ദ്ര പ്രപന്നചാര്യ ഫലഹരി മഹാരാജിനെ രക്തസമ്മര്‍ദ്ധമുയര്‍ന്നതിനെ തുടര്‍ന്ന് അല്‍വാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ എഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ബാബയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭീഷണിയുടെ മുള്‍മുനയില്‍

ഭീഷണിയുടെ മുള്‍മുനയില്‍

ആഗസ്റ്റ് ഏഴിന് തന്നെ അല്‍വാറിലെ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നും ആരോടെങ്കിലും പറയാനോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ശ്രമിച്ചാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഫലഹരി ബാബ ഭീഷണി മുഴക്കിയതായി യുവതി പോലീസിനോട് വെളിപ്പെടുത്തി. ഛത്തീസ്ഗഡ് സ്വദേശിനിയാണ് ബാബയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് അല്‍വാര്‍ എസ്പി വെളിപ്പെടുത്തിയിട്ടുണ്ട്.

 പോലീസ് എത്തിയപ്പോള്‍ അടവ് മാത്രം

പോലീസ് എത്തിയപ്പോള്‍ അടവ് മാത്രം

ഫലഹരി ബാബ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആശ്രമവാസിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അല്‍വാറിലെ ആശ്രമത്തിലെത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഇതോടെ ബാബയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് ആശുപത്രിയ്ക്ക് പുറത്ത് കാത്തിരിക്കുകയാണ്.

 ഗ്രഹണദിവസം സന്ദര്‍ശകരില്ല

ഗ്രഹണദിവസം സന്ദര്‍ശകരില്ല

ഗ്രഹണദിവസമായ ആഗസ്റ്റ് ഏഴിന് ബാബ മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും അതേ ദിവസം രാത്രിയില്‍ മുറിയിലേയ്ക്ക് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ കുടുംബം വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്. ഇയാള്‍ ഇടയ്ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്താറുണ്ടെന്നും പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

അപമാനിക്കാന്‍ ശ്രമം

അപമാനിക്കാന്‍ ശ്രമം

ഫലഹരി ബാബയെ അപമാനിക്കാനുള്ള ഗൂഡാലോചനയാണ് യുവതിയുടെ നീക്കത്തിന് പിന്നിലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബാബയുടെ സഹായി സേവാദര്‍ വ്യക്തമാക്കി.

 ഇന്‍റേണ്‍ഷിപ്പ്

ഇന്‍റേണ്‍ഷിപ്പ്

നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി ആശ്രമം സന്ദര്‍ശിക്കാറും പണം സംഭവാന ചെയ്യാറുണ്ടെന്നും വെളിപ്പെടുത്തിയ സഹായി ബാബയുടെ ശുപാര്‍ശയിന്മേലാണ് മുതിര്‍ന്ന അഭിഭാഷകന് കീഴില്‍
ഇന്‍റേണ്‍ഷിപ്പിന് കയറിയതെന്നും പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡായി കൈപ്പറ്റുന്നുണ്ടെന്നും സഹായി വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+