രാജസ്ഥാനില്‍ മുസ്ലിം മന്ത്രിയുടെ ശിവപൂജ; മതനേതാവിന്റെ മകന്, സ്ഥിരം ക്ഷേത്ര സന്ദര്‍ശകനെന്ന് പൂജാരി
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവായ മുസ്ലിം മന്ത്രി ക്ഷേത്രത്തില്‍ പൂജ നടത്തി. മുസ്ലിം പ്രാദേശിക മതനേതാവായ ഖാസി ഫക്കീറിന്റെ മകനും അശോക് ഗെഹ്ലോട്ട് സര്‍ക്കാരില്‍ മന്ത്രിയുമായ സാലിഹ് മുഹമ്മദാണ് പൊഖ്റാനിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയത്. ജയ്സാല്‍മീര്‍ ജില്ലയിലെ പൊഖ്റാനിലുള്ള ശിവക്ഷേത്രത്തിലായിരുന്നു പൂജ.

മുഹമ്മദ് നേരത്തെയും ക്ഷേത്രത്തില്‍ വന്നിരുന്നുവെന്ന് പൂജാരി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഏറ്റവും ഒടുവില്‍ മുഹമ്മദ് ക്ഷേത്രത്തിലെത്തിയത്. ഹിന്ദു ആചാര പ്രകാരമുള്ള പൂജയാണ് നടത്തിയത്. ശിവലിംഗത്തില്‍ തേനും പാലും അഭിഷേകം ചെയ്തു. മന്ത്രിയായ ശേഷം ആദ്യമായാണ് മുഹമ്മദ് പൊഖ്റാനില്‍ എത്തുന്നത്.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി പൂജ നടത്തിയ മുഹമ്മദിന്റെ നടപടി ജനങ്ങളില്‍ ആശ്ചര്യമുണ്ടാക്കി. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് താന്‍ കാണിച്ചതെന്ന് മുഹമ്മദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ ആദരിക്കുന്നതും വിശ്വസിക്കുന്നതുമാണ് ബാബ രാംദേവ്ജിയെ. ബാബ രാംദേവിന്റെ പേരിലുള്ള ക്ഷേത്രത്തിലും താന്‍ സന്ദര്‍ശിക്കുന്നത് വ്യക്തിപരമായ വിശ്വാസം കൊണ്ടാണെന്നും മന്ത്രി വിശദമാക്കി.
രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു പൊഖ്റാന്‍. ഇവിടെ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി. ബിജെപി ഹിന്ദു ആത്മീയ നേതാവ് സ്വാമി പ്രതാഭ് പുരിയെയും സ്ഥാനാര്‍ഥിയാക്കി. ഒടുവില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications