കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മുസ്ലിം മന്ത്രിയുടെ ശിവപൂജ; മതനേതാവിന്റെ മകന്‍, സ്ഥിരം ക്ഷേത്ര സന്ദര്‍ശകനെന്ന് പൂജാരി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവായ മുസ്ലിം മന്ത്രി ക്ഷേത്രത്തില്‍ പൂജ നടത്തി. മുസ്ലിം പ്രാദേശിക മതനേതാവായ ഖാസി ഫക്കീറിന്റെ മകനും അശോക് ഗെഹ്ലോട്ട് സര്‍ക്കാരില്‍ മന്ത്രിയുമായ സാലിഹ് മുഹമ്മദാണ് പൊഖ്‌റാനിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയത്. ജയ്‌സാല്‍മീര്‍ ജില്ലയിലെ പൊഖ്‌റാനിലുള്ള ശിവക്ഷേത്രത്തിലായിരുന്നു പൂജ.

un

മുഹമ്മദ് നേരത്തെയും ക്ഷേത്രത്തില്‍ വന്നിരുന്നുവെന്ന് പൂജാരി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഏറ്റവും ഒടുവില്‍ മുഹമ്മദ് ക്ഷേത്രത്തിലെത്തിയത്. ഹിന്ദു ആചാര പ്രകാരമുള്ള പൂജയാണ് നടത്തിയത്. ശിവലിംഗത്തില്‍ തേനും പാലും അഭിഷേകം ചെയ്തു. മന്ത്രിയായ ശേഷം ആദ്യമായാണ് മുഹമ്മദ് പൊഖ്‌റാനില്‍ എത്തുന്നത്.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി പൂജ നടത്തിയ മുഹമ്മദിന്റെ നടപടി ജനങ്ങളില്‍ ആശ്ചര്യമുണ്ടാക്കി. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് താന്‍ കാണിച്ചതെന്ന് മുഹമ്മദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് ഇങ്ങനെ; 1000 പോയന്റ് വേണം, പ്രവര്‍ത്തകരുടെ വികാരം...

ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ ആദരിക്കുന്നതും വിശ്വസിക്കുന്നതുമാണ് ബാബ രാംദേവ്ജിയെ. ബാബ രാംദേവിന്റെ പേരിലുള്ള ക്ഷേത്രത്തിലും താന്‍ സന്ദര്‍ശിക്കുന്നത് വ്യക്തിപരമായ വിശ്വാസം കൊണ്ടാണെന്നും മന്ത്രി വിശദമാക്കി.

കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ സിപിഎം; തെളിവുമായി സഹോദരന്‍, ഒളിപ്പിച്ചത് കണ്ണൂരില്‍കനക ദുര്‍ഗയെ മല കയറ്റിയതിന് പിന്നില്‍ സിപിഎം; തെളിവുമായി സഹോദരന്‍, ഒളിപ്പിച്ചത് കണ്ണൂരില്‍

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു പൊഖ്‌റാന്‍. ഇവിടെ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി. ബിജെപി ഹിന്ദു ആത്മീയ നേതാവ് സ്വാമി പ്രതാഭ് പുരിയെയും സ്ഥാനാര്‍ഥിയാക്കി. ഒടുവില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം.

English summary
Rajasthan’s Muslim minister performs puja at Shiva temple in Pokhran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X