കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ നേതൃത്വത്തിന് കത്തുമായി സച്ചിന്‍ പൈലറ്റ്; ആവശ്യത്തില്‍ മാറ്റം, കൈവിടാതെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: 18 എംഎല്‍എമാരുമായി വിമത നീക്കം തുടങ്ങിയ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി ദേശീയ നേതൃത്വം പൂര്‍ണ്ണമായി കൈവിട്ടിട്ടില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. തങ്ങല്‍ ബിജെപിയില്‍ ചേരില്ലെന്നും ഇപ്പോഴും കോണ്‍ഗ്രസാണെന്നും സച്ചിന്‍ പൈലറ്റ് പക്ഷം ആവര്‍ത്തിക്കുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തെ തള്ളിപ്പറയാന്‍ സച്ചിന്‍ പൈലറ്റ് ഇതുവരെ തയ്യാറായിട്ടുമില്ല.

 ഗെലോട്ടുമായി മാത്രം

ഗെലോട്ടുമായി മാത്രം


രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി മാത്രമാണ് തന്‍റെ പ്രശ്നമെന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തേണ്ട സാഹചര്യം ഉള്‍പ്പടെ വിശദീകരിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് എഴുതിയിട്ടുണ്ടെന്നാണ് മനോരമ ന്യൂസ് ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

കത്ത്

കത്ത്


വിമത നീക്കം തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു യോഗം ജയ്പൂരിലെ റിസോര്‍ട്ടില്‍ അശോക് ഗെലോട്ട് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുണ്ടായ കാരണം വിശദീകരിച്ചാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് അയച്ചിരിക്കുന്നത്.

വിശദീകരണം

വിശദീകരണം

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന‍് പോലും അനുവദിക്കാതെ പാര്‍ട്ടിക്കുള്ളി തന്നെയും അനുയായികളേയും നിരന്തരം ആക്രമിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സച്ചിന്‍ പൈലറ്റ് കത്തില്‍ വിശദീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

പ്രിയങ്ക ഗാന്ധിയുമായി

പ്രിയങ്ക ഗാന്ധിയുമായി

ഗെലോട്ട് സര്‍ക്കാറിനെതിരെ 18 എംഎല്‍എമാരുമായി പരസ്യമായ വിമത നീക്കം നടത്തിയതിന് ശേഷം ഇത് ആദ്യമായാണ് സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തിന് കത്ത് എഴുതുന്നത്. സമവായ നീക്കത്തിന് പ്രേരിപ്പിച്ച് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുൻപ് പലതവണ സച്ചിനെ ഫോണിൽ വിളിച്ചിരുന്നു.

ആരും ബന്ധപ്പെട്ടിട്ടില്ല

ആരും ബന്ധപ്പെട്ടിട്ടില്ല

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ ദേശീയ നേതൃത്വത്തിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. വിമത നീക്കം കോടതിയില്‍ എത്തിയപ്പോള്‍ അനുനയ നീക്കവുമായി സച്ചിന്‍ പൈലറ്റിനെ ഇനി സമീപിക്കണ്ട എന്നു തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്‍റെ കത്ത് ദേശീയ നേതൃത്വത്തിനു ലഭിക്കുന്നത്.

മുന്നോട്ടു വന്നാൽ

മുന്നോട്ടു വന്നാൽ

ഇതോടെ സച്ചിന്‍ പൈലറ്റിനെ പൂര്‍ണമായി കെവിട്ടിട്ടല്ലെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. അശോക് ഗെലെട്ടിനെതിരായ പ്രവര്‍ത്തനങ്ങല്‍ അവസാനിപ്പിച്ച് പാർട്ടിക്കു വിധേയനായി പ്രവർത്തിക്കാൻ തയാറായി മുന്നോട്ടു വന്നാൽ സ്വീകരിക്കാമെന്ന മറുപടി അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

ബിജെപിക്കൊപ്പം ചേര്‍ന്ന്

ബിജെപിക്കൊപ്പം ചേര്‍ന്ന്

അതേസമയം സച്ചിന‍് പൈലറ്റിനേയും വിമത എംഎല്‍എമാരേയും പാര്‍ട്ടിയില്‍ നിന്നും സസ്പെന‍്ഡ് ചെയ്യണമെന്ന ആവശ്യവുമായി അശോക് ഗെലോട്ടും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയവരെ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയ അബദ്ധമാണെന്നു ഗെലോട്ട് ചൂണ്ടിക്കാട്ടി.

ഏത് വിധേനയും

ഏത് വിധേനയും

എന്നാല്‍ ഏത് വിധേനയും സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ഗെലോട്ടിന്‍റെ ആവശ്യത്തിന് ദേശീയ നേതൃത്വം വഴങ്ങിയിട്ടില്ല. സച്ചിനെ പുറത്താക്കുക എന്ന നിലപാട് വേണ്ടെന്നും അദ്ദേഹത്തിനു മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കാൻ സമയമായിട്ടില്ലെന്നുമാണ് ദേശീയ നേതൃത്വം ഗെലോട്ടിനെ അറിയിച്ചത്.

പുതിയ നിലപാടിലേക്ക്

പുതിയ നിലപാടിലേക്ക്

മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യമായിരുന്നു പൈലറ്റ് പക്ഷം നേരത്തെ മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് മാറി പുതിയ നിലപാടിലേക്ക് സച്ചിന്‍ പൈലറ്റ് മാറിയതായും സൂചനകളുണ്ട്. ഗെലോട്ടിനു പകരം സ്പീക്കർ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കി തൽക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കുക എന്ന നിർദേശം ചില അടുപ്പക്കാരോട് പൈലറ്റ് മുന്നോട്ട് വെച്ചതായും സൂചനയുണ്ട്.

വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിപ്പ് ബാധകമാവും എന്നത് പൈലറ്റ് ക്യാംപില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിപ്പ് പാലിച്ചില്ലെങ്കില്‍ അയോഗ്യതാ നടപടിയുണ്ടാവും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയാലും സ്വന്തം മണ്ഡലങ്ങളിൽനിന്ന് ഇനിയുമൊരിക്കൽ ജയിച്ചുവരിക എന്നത് ഇവരിൽ പലർക്കും ഉറപ്പില്ലാത്ത കാര്യമാണ്.

ആയിരത്തില്‍ താഴെ

ആയിരത്തില്‍ താഴെ

ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് പല വിമത എംഎല്‍എമാര്‍ക്കും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച് ഭൂരിപക്ഷം. സർക്കാരിന് അനുകൂലമായി വോട്ടു ചെയ്യാൻ റിബൽ എംഎൽഎമാർ തീരുമാനിച്ചാലും കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ക്ക് ഉടന്‍ അയവ് വരാന്‍ സാധ്യതയില്ലെന്നാതാണ് വസ്തുത.

ശ്രമം ആരംഭിച്ചു

ശ്രമം ആരംഭിച്ചു

കൂടുതല്‍ എംഎല്‍എമാരെ സച്ചിന്‍ പൈലറ്റ് വശത്താക്കുമോയെന്ന ആശങ്ക ഗെലോട്ട് പക്ഷത്തിനുണ്ട്. അതു തടയണമെങ്കിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കർശനമായ ഇടപെടൽ ഉണ്ടാകണം. അക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. അതിനാല്‍ പൈലറ്റ് പക്ഷത്തില്‍ നിന്നും എംഎല്‍എമാരെ തിരികെ കൊണ്ടുവരാനും അശോക് ഗെലോട്ട് പക്ഷം ശ്രമം ആരംഭിച്ചിട്ടുണ്ട്.

 കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്' 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

English summary
Rajasthan; sachin pilot letter to congress central leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X