കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് നിര്‍ണായക പ്രഖ്യാപനത്തിന്; സിന്ധ്യയെ കണ്ടു, രാഹുല്‍ പിന്മാറിയാല്‍ വസുന്ദരക്കൊപ്പം

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു. ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് വിമതനീക്കം തുടങ്ങിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഷമവൃത്തത്തില്‍. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രതികാര നടപടികളാണ് സച്ചിന്‍ പൈലറ്റിനെ മാറ്റിചിന്തിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ദില്ലിയിലെത്തിയ പൈലറ്റും സംഘങ്ങളും ബിജെപി നേതാക്കളെയും കണ്ടതോടെ കോണ്‍ഗ്രസ് ഞെട്ടി.

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയുമായിട്ടാണ് പൈലറ്റ് ചര്‍ച്ച നടത്തിയത്. പുതിയ പാര്‍ട്ടിയാണ് ചര്‍ച്ചാ വിഷയമെന്ന് അറിയുന്നു. ഇനി രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് നിര്‍ണായകം. വിശദാംശങ്ങള്‍ ഇങ്ങനെ...

അട്ടിമറി ശ്രമം

അട്ടിമറി ശ്രമം

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതാണ് രണ്ടുദിവസം മുമ്പാണ്. ശനിയാഴ്ചയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി.

പൈലറ്റിനെ പോലീസ് വിളിപ്പിച്ചു

പൈലറ്റിനെ പോലീസ് വിളിപ്പിച്ചു

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടങ്ങിയ പോലീസ് നിരവധി പ്രമുഖരെ വിളിപ്പിച്ചു. ഇതില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഉള്‍പ്പെട്ടതോടെയാണ് വിവാദം ശക്തിപ്പെട്ടത്. ശനിയാഴ്ച രാത്രി ഗെഹ്ലോട്ട് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ച മന്ത്രിസഭാ യോഗത്തില്‍ പൈലറ്റ് പങ്കെടുത്തില്ല.

സോണിയയെയും പട്ടേലിനെയും കണ്ടു

സോണിയയെയും പട്ടേലിനെയും കണ്ടു

ഞായറാഴ്ച രാവിലെ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കുറച്ച് എംഎല്‍എമാരും ദില്ലിയിലെത്തി. കോണ്‍ഗ്രസ് നേതാക്കളെ കണ്ട് നിലപാട് അറിയിക്കുകയായിരുന്നു ലക്ഷ്യം. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. അഹമ്മദ് പട്ടേലിനെയും കണ്ടു.

സിന്ധ്യയുമായി ചര്‍ച്ച

സിന്ധ്യയുമായി ചര്‍ച്ച

അധികം വൈകാതെയാണ് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ സച്ചിന്‍ പൈലറ്റ് കണ്ടത്. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവങ്ങളാണ് ചര്‍ച്ചയായതെന്ന് പൈലറ്റിന്റെ സഹായി അറിയിച്ചു. ഇനി മറ്റൊരു ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റിനെ കോണ്‍ഗ്രസ് ഒതുക്കുന്നത് ദുഃഖകരമാണെന്ന് സിന്ധ്യ പറഞ്ഞു. അതേസമയം ഇനി രാഹുല്‍ ഗാന്ധിയുമായിട്ടാണ് ചര്‍ച്ച.

രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയാല്‍

രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയാല്‍

രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും തമ്മില്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ വിവാദങ്ങള്‍ കെട്ടടങ്ങും. അല്ലെങ്കില്‍ രണ്ടു വഴികളാണ് സച്ചിന്‍ പൈലറ്റിന് മുമ്പിലുള്ളതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നു.

പ്രാദേശിക പാര്‍ട്ടിയുണ്ടാക്കും

പ്രാദേശിക പാര്‍ട്ടിയുണ്ടാക്കും

ബിജെപിയില്‍ ചേരുന്നതിന് സച്ചിന്‍ പൈലറ്റിനും താല്‍പ്പര്യമില്ലെന്നാണ് ഒരു റിപ്പോര്‍ട്ട്. എന്നാല്‍ മറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, സച്ചിന്‍ പൈലറ്റ് പ്രാദേശിക പാര്‍ട്ടിയുണ്ടാക്കുമെന്നാണ് മറ്റൊരു പ്രധാന വിവരം. ഇങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് പിളരും.

പൈലറ്റ് വസുന്ദര കൂട്ടുകെട്ട്

പൈലറ്റ് വസുന്ദര കൂട്ടുകെട്ട്

സച്ചിന്‍ പൈലറ്റിനൊപ്പം 25 എംഎല്‍എമാരുണ്ടെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ക്ക് പുറമെ സ്വതന്ത്രരും ഇതില്‍പ്പെടും. ഇവരെ ചേര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ആലോചന നടക്കുന്നതത്രെ. അങ്ങനെയുള്ള നീക്കത്തിന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ദര രാജെ സിന്ധ്യയ്ക്കും താല്‍പ്പര്യമുണ്ട്.

വസുന്ദര രാജെയുടെ പദ്ധതി

വസുന്ദര രാജെയുടെ പദ്ധതി

വസുന്ദര രാജെ സിന്ധ്യയെ പിന്തുണയ്ക്കുന്ന 45ലധികം ബിജെപി എംഎല്‍എമാരുണ്ട്. ഇവര്‍ക്ക് പുറമെ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ടത്രെ. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ വസുന്ദര രാജെക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

സിന്ധ്യ പോയ വഴിയോ?

സിന്ധ്യ പോയ വഴിയോ?

ബിജെപി നേതാവ് വസുന്ദര രാജെ സിന്ധ്യയുടെ ബന്ധുവാണ് ജ്യോതിരാദിത്യ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് വഴി തെളിച്ചത് വസുന്ദരയുമായുള്ള കുടുംബ ബന്ധമാണ്. ഇതേ വഴി തന്നെയാണ് സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

യോഗം വിളിച്ച് ഗെഹ്ലോട്ട്

യോഗം വിളിച്ച് ഗെഹ്ലോട്ട്

അതേസമയം, അശോക് ഗെഹ്ലോട്ട് ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ വസതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഈ യോഗത്തില്‍ എത്തില്ല. ഹൈക്കമാന്റിന്റെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സച്ചിന്‍ പൈലറ്റ് ഇനി അശോക് ഗെഹ്ലോട്ടുമായി സഹകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്.

ഗെഹ്ലോട്ടിന്റെ നിലപാട്

ഗെഹ്ലോട്ടിന്റെ നിലപാട്

ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയും സച്ചിന്‍ പൈലറ്റ് വഹിക്കുന്നുണ്ട്. പിസിസി അധ്യക്ഷ പദവിയില്‍ നിന്ന് പൈലറ്റിനെ പുറത്താക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൂടിയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രതിസന്ധിക്ക് കാരണം.

മോദിയുടെ തട്ടകത്തില്‍ ഇളക്കം സൃഷ്ടിച്ച് രാഹുലിന്റെ ഗംഭീര വരവ്; 'ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും'മോദിയുടെ തട്ടകത്തില്‍ ഇളക്കം സൃഷ്ടിച്ച് രാഹുലിന്റെ ഗംഭീര വരവ്; 'ഗുജറാത്ത് കോണ്‍ഗ്രസ് ഭരിക്കും'

English summary
Rajasthan Crisis: Sachin Pilot meets BJP leader Jyotiraditya Scindia in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X