കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകള്‍ തിരിച്ചെത്തി...

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കലാപം കെട്ടടങ്ങുന്നുവെന്ന് സൂചന. ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായ സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകളും ബാനറുകളും തിരിച്ചെത്തി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് എടുത്തു മാറ്റിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അനുയായികളാണ് ചിത്രങ്ങള്‍ മാറ്റിയത്.

S

എന്നാല്‍ സച്ചിന്‍ പൈലറ്റ് അകന്നു നില്‍ക്കുന്നത് ക്ഷീണമാകുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹവുമായി ചര്‍ച്ച നടത്തി. ആദ്യം ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കിയ പൈലറ്റ് പിന്നീട് അയഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൈലറ്റിനെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ പൈലറ്റിന്റെ ചിത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

Recommended Video

cmsvideo
These are the 5 possibilities in Rajasthan | Oneindia Malayalam

എണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റിഎണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച നേതാക്കളുടെ പട്ടികയില്‍ സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിലേക്ക് പുറപ്പെട്ട സച്ചിന്‍ പൈലറ്റിന്റെ നീക്കം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

ഞയാറാഴ്ച രാവിലെ ദില്ലിയിലെത്തിയ പൈലറ്റിനൊപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന ചില എംഎല്‍എമാരുമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ബിജെപി നേതാക്കളുമായും പൈലറ്റ് ചര്‍ച്ച നടത്തിയതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണം വന്നത്. ചര്‍ച്ചാ നീക്കങ്ങളും പൈലറ്റ് അവസാനിപ്പിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞുവെന്ന് കോണ്‍ഗ്രസ് കരുതി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ വിളിച്ച യോഗത്തിന് ശേഷം എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സുരക്ഷ ഉറപ്പാക്കി. ഇതിനിടെയാണ് മഞ്ഞുരുക്കത്തിന്റഎ സൂചനകള്‍ വന്നത്. അതിനിടെ ബിടിപിയുടെ രണ്ട് എംഎല്‍എമാര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്.

നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴിനെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്

English summary
Rajasthan: Sachin Pilot’s posters back at Congress Jaipur office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X