Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാക്ലാസുകാരിക്ക് വീല്‍ചെയര്‍ സമ്മാനിക്കാന്‍ കുഞ്ഞു സഹപാഠികള്‍ ഭണ്ഡാരം തുറന്നു

ജയ്പൂര്‍: രണ്ടാംക്ലാസില്‍ തങ്ങള്‍ക്കൊപ്പം പഠിക്കുന്ന ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ സമ്മാനിക്കാന്‍ സഹപാഠികള്‍ തങ്ങളുടെ ഭണ്ഡാരം തുറന്ന് പണം കണ്ടെത്തി. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് ആരുടെയും മനസലിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രദേശത്തെ പ്രൈവറ്റ് സ്‌കൂളിലെ കുട്ടിക്കാണ് വീല്‍ചെയര്‍ സമ്മാനമായി നല്‍കിയത്.

രണ്ടാം ക്ലാസിലെ ഖ്യാതി എന്ന കുട്ടി തന്റെ മുത്തച്ഛനോട് ഭിന്നശേഷിക്കാരിയായ കുട്ടിയെക്കുറിച്ച് പറഞ്ഞതാണ് ഇത്തരമൊരു സംരഭത്തിന് തുടക്കമിടാന്‍ ഇടയായത്. ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീ തന്റെ മുച്ചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടി തന്റെ ക്ലാസിലെ സഹപാഠിക്കും ഇത്തരത്തിലൊന്ന് പറ്റില്ലേയെന്ന് മുത്തച്ഛനോട് ആരാഞ്ഞു.

wheelchair

ഇതേ തുടര്‍ന്ന് ആയുര്‍വേദ ഡോക്ടറായ മുത്തച്ഛനാണ് വീല്‍ചെയര്‍ സഹപാഠിക്ക് സമ്മാനിക്കാന്‍ കുഞ്ഞു സമ്പാദ്യങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. വീട്ടുകാരും പിന്തുണച്ചതോടെ കുട്ടി ക്ലാസില്‍ ഇക്കാര്യം അവതരിപ്പിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു, കുഞ്ഞുകുട്ടികളെല്ലാം തങ്ങളുടെ ചെറു സമ്പാദ്യം സന്തോഷത്തോടെ വീല്‍ചെയര്‍ വാങ്ങാനായി സ്വരൂപിക്കുകയും ചെയ്തു.

പത്തുവയസുകാരിയായ ഉഷയ്ക്ക് കഴിഞ്ഞദിവസം അവര്‍ വീല്‍ചെയര്‍ വാങ്ങിനല്‍കി. ഗ്രാമത്തില്‍ കൃഷിക്കാരായ ഉഷയുടെ കുടുംബത്തിന് വീല്‍ചെയര്‍ വലിയ ആശ്വാസമായിരിക്കുകയാണ്. ബധിരയും മൂകയുമായ ഉഷയെ പ്രദേശത്തെ ഒരു അധ്യാപകനാണ് ഇതുവരെ സ്‌കൂളിലെത്തിച്ചിരുന്നത്. ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ സഹപാഠിയെ സഹായിക്കാന്‍ കാട്ടിയ ഉത്സാഹം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും ഇടംപിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+