സ്കൂളിലെ മികച്ച വിദ്യാര്‍ഥിനി ലാപ്ടോപ് തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി
ജയ്പുര്‍: ലാപ്ടോപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ജയ്പുരിനടുത്ത് കനോട്ടയിലാമ് സംഭവം. മദ്യത്തിനടിമയായ ഭര്‍ത്താവ് ഭാര്യയുടെ ലാപ്ടോപ്പ് വില്‍ക്കാനായി ശ്രമിച്ചപ്പോഴാണ് വാക്കുതര്ക്കുമുണ്ടായതെന്നും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഹര്‍ഫൂല്‍ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പതിനാറുവയസുമാത്രം പ്രായമുള്ള ഭാര്യയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസില്‍ സ്കൂളിലെ മികച്ച വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. ഇതിനു ലഭിച്ച സമ്മാനമായിരുന്നു ലാപ്ടോപ്. പതിനാറാം വയസില്‍ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചതോടെ പഠനം മുടങ്ങുകയായിരുന്നു.

ഓട്ടോമൊബൈല്‍ ഷോറൂമില്‍ ജോലിക്കാരനാണ് ഹര്ഫൂര്. മദ്യപാനിയായ ഇയാള്‍ ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നു. മദ്യപിക്കാനുള്ള പണത്തിനുവേണ്ടി ലാപ്ടോപ് വില്ക്കാന് ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ഇപ്പോള്‍ പഠിക്കുന്നില്ലെന്നും അതിനാല്‍ ലാപ്ടോപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.
എന്നാല്‍, സ്കൂളിലെ പഠനമികവിന് ലഭിച്ച സമ്മാനം ഭര്‍ത്താവിന്റെ മദ്യപാനശീലത്തിന് വിട്ടുകൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇരുവരും തര്‍ക്കവും കൈയ്യാങ്കളിയും നടത്തവെ വീട്ടിനകത്തുണ്ടായിരുന്ന കല്ലെടുത്ത് പെണ്‍കുട്ടി ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു. ഇതോടെ ബോധം നഷ്ടമായ ഹര്ഫൂലിനെ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിക്കെതിരെ ഏതുവകുപ്പിലാണ് കേസ് ചുമത്തേണ്ടതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications