പെണ്‍കുട്ടിയുടെ ഭ്രൂണം തെരുവ് നായ്ക്കള്‍ കടിച്ചു കീറി!!
ബാര്‍മര്‍: പെണ്‍കുട്ടിയുടെ ഭ്രൂണം തെരുവുനായ്ക്കള്‍ കടിച്ചു കീറി. ഈ ദാരുണമായ കാഴ്ച നടക്കുന്നത് രാജസ്ഥാനിലാണ്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഭ്രൂണം നായ്ക്കള്‍ വലിച്ചു കൊണ്ടു നടക്കുന്ന കാഴ്ച നാട്ടുകാരാണ് കണ്ടത്. രാജസ്ഥാനിലെ ബാര്‍മറിലാണ് ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയത്.
സംഭവം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മഹാവീര്‍ പാര്‍ക്കിന് സമീപത്ത് പ്ലാസ്റ്റിക് കൂടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധിച്ചു. പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്ന് ഒരു ബില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ബില്ലാണ് കവറിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാല്‍, ആശുപത്രിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
തുടര്‍ന്ന് പോലീസ് നായ്ക്കളെ ഓടിച്ച് ഭ്രൂണം സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഇതിനെതിരെ പല ക്യാമ്പയിനുകളും നടന്നിരുന്നു. എന്നിട്ടും ഇത്തരം ഭ്രൂണഹത്യ തുടരുകയാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications