Viral Video: ഒരു വോട്ട്! പെണ്‍കുട്ടികളുടെ കാലില്‍ വീണ് വിദ്യാര്‍ത്ഥി നേതാക്കള്‍; വീഡിയോ വൈറല്‍
തിരഞ്ഞെടുപ്പ് അടുത്താൽ ഏറ്റവും വിലയുള്ള സാധനം എന്താണ്...വോട്ടല്ലാതെ പിന്നെന്ത് അല്ലേ. സാധാരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികൾ വോട്ട് തേടി നാട്ടിലും വീട്ടിലുമൊക്കെ എത്താറുണ്ട്. കൈ കൊടുത്തും അഭിവാദ്യം ചെയ്തുമൊക്കെ വോട്ട് ചോദിക്കാറുമുണ്ട്.
വോട്ടിന് വേണ്ടി പതിനെട്ട് അടവല്ല പത്തൊമ്പത് അവും പയറ്റാനും സ്ഥാനാർത്ഥികൾ തയ്യാറാണ്. അതൊക്കെ വളരെ സാധാരണം. എന്നാൽ കാല് പിടിച്ച് വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥികളെ കണ്ടിട്ടുണ്ടോ..കമിഴ്ന്ന് വീണ് കാല് പിടിച്ച് വോട്ടു ചോദിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ..ഇല്ലെങ്കിൽ ഇതാ കണ്ടോളൂ....

നിയമസഭ, രാജ്യ സഭ, ലോക് സഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് അങ്ങനെ ഒന്നുമല്ല കേട്ടോ..കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലാണ് സംഭവം നനന്നത്. ഇഞ്ചോടിച്ച് പോരാട്ടം നടക്കുമ്പോൾ പിന്നെ വോട്ട് എങ്ങനേയും പിടിച്ചല്ലേ മതിയാവൂ... അത് കൊണ്ട് അറ്റ കൈ അല്ല അറ്റ കാൽ പ്രയോഗം നടത്തി. രാജസ്ഥാനിലെ വിദ്യാര്‍ഥി നേതാക്കളാണ് കാല് പിടിച്ച് വോട്ട് ചോദിച്ചത്. ബാരനിലാണ് ഈ രസകരമായ കാഴ്ച.
ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

കാമ്പസിലൂടെ വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോള്‍ നേതാക്കള്‍ അവരുടെ പാദങ്ങളില്‍ തൊട്ടും കാലില്‍ വീണുമാണ് വോട്ട് ചോദിക്കുന്നത്. പെട്ടെന്ന് ഇങ്ങനെയുള്ള അസാധാരണമായ പ്രവൃത്തി കണ്ട് പലരും ഞെട്ടിപ്പോയി. ചിലര്‍ ഒഴിഞ്ഞു മാറാന്‍ നോക്കി,

പക്ഷേ നേതാക്കൾ വിട്ടില്ല പിന്നാലെയെത്തി അവരുടെ കാലില്‍ പിടിച്ചു വലിച്ചൊക്കെയാണ് വോട്ട് തേടല്‍. റോഡില്‍ കൂപ്പുകൈകളോടെ കമിഴ്ന്നു കിടന്നുമൊക്കെയാണ് ചിലര്‍ വോട്ട് ചോദിക്കുന്നത്. അണ്‍സീന്‍ ഇന്ത്യ എന്ന ട്വിറ്റര്‍ പേജില്‍ ആണ് രസകരമായ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് രാജസ്ഥാനിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ ഫലം വന്നു തുടങ്ങും. ഫലം വരുമ്പോൾ അറിയാം കാലുപിടിത്തം കൊണ്ട് നേട്ടം ഉണ്ടായോ എന്ന്.
കാലിൽ വീണുകൊണ്ടുള്ള വിദ്യാർത്ഥികളുടെ വോട്ടുപിടിത്തം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications