കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍; പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ്; അപ്രതീക്ഷിത നീക്കം

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ വിമത എംഎല്‍എമാരെ അയോധ്യരാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സ്പീക്കര്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11 മണിക്ക് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമകക്ഷി യോഗത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. പിന്നാലെ രാജസ്ഥാനില്‍ വലിയ രാഷ്ടൂീയ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

ഹരജി

ഹരജി

വിമത എംഎല്‍എമാര്‍ക്കെതിരായ കോണ്‍ഗ്രസ് നടപടികള്‍ രാജസ്ഥാന്‍ ഹൈക്കോടതി സ്റ്റേ ചെയ്ത് കൊണ്ടുള്ള ഉത്തരവിനെതിരെയാണ് സ്പീക്കര്‍ ജോഷി സുപ്രീംകോടതിയില്‍ ഹരജി നല്‍കുന്നത്. ഇന്ന് ഹരജി പരിഗണിക്കും.

സ്റ്റേ

സ്റ്റേ

സച്ചിന്‍ പൈലറ്റിനെയും 18 വിമത എംഎല്‍എമാരെയും അയോഗ്യരാക്കിക്കൊണ്ട് നല്‍കിയ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു.

അയോഗ്യത

അയോഗ്യത

അതേസമയം കുറുമാറ്റ നിരോധന നിയമം അനുസരിച്ച് 19 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നാണ് സ്പീക്കര്‍ ഉന്നയിക്കുന്ന ആവശ്യം.ഹൈക്കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് സിപി ജോഷി സുപ്രീംകോടതിയെ സമീപിക്കുന്നത്.
എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തന്റെ നടപടിക്രമങ്ങളില്‍ ഇടപെടാനും നിര്‍ത്തിവെക്കാനും ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച പരാതി.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
 ഹരജി പിന്‍വലിക്കാന്‍ നീക്കം

ഹരജി പിന്‍വലിക്കാന്‍ നീക്കം

എന്നാല്‍ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുന്നതിനോട് കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് സൂചന. ഹരജി പിന്‍വലിച്ച് കേസ് രാഷ്ട്രീയമായി ഒത്തുതീര്‍പ്പാക്കണണെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.

 സ്വാതന്ത്യം

സ്വാതന്ത്യം

അതേസമയം ഒരു വിഭാഗം ഇന്നത്തെ കോടതി വിധിയെ കാത്തിരിക്കുകയാണ്. നേരത്തെ സച്ചിന്‍ പൈലറ്റിനനുകൂലമായ പരാമര്‍ശങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. പാര്‍ട്ടിക്കകത്ത് ഭിന്നാഭിപ്രയങ്ങള്‍ ഉയര്‍ത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്യം ഉണ്ടെന്ന് കോടതി ചൂണ്ടികാട്ടി.

നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനം

എന്നാല്‍ സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണണെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവത്ത ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മറ്റ് നിരവധി ബില്ലുകള്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആവശ്യം ഗെലോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.

കൊവിഡ് സാഹചര്യം

കൊവിഡ് സാഹചര്യം

എന്നാല്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തിനാണ് നിയമ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്നാണ് ഗവര്‍ണറുടെ ചോദ്യം. ഇത് മറികടക്കാനാണ് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വേണമെന്ന് നിര്‍ദേശവുമായി ഗെഹ്ലോട്ട് രംഗത്തെത്തുന്നത്.

English summary
Rajasthan; the Supreme Court Today Hear the petition Filed by Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X