• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിൻ ആവശ്യപ്പെട്ടത് 3 മൂന്ന് കാര്യം; നടക്കില്ലെന്ന് കോൺഗ്രസ്; പിന്നാലെ പുറത്താക്കൽ!!

 • By Aami Madhu

ദില്ലി; രണ്ട് ദിവസമായി സച്ചിൻ പൈലറ്റ് ഉയർത്തിയ സമ്മർദ്ദ തന്ത്രങ്ങൾക്കാണ് ഇന്ന് രാവിലെയോടെ കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത്. സച്ചിനേയും അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ട് മന്ത്രിമാരേയും പുറത്താക്കി കൊണ്ടായിരുന്നു ഇത്തരം തന്ത്രങ്ങൾ വിലപ്പോവിലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു തനിക്കൊപ്പമുള്ള എംഎൽഎമാർക്കൊപ്പം പൈലറ്റ് ദില്ലിയിലേക്ക് വെച്ച് പിടിച്ചത്. മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ കീഴിൽ ഇനി തുടരാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.

അതേസമയം സച്ചിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് പതിനെട്ടടവും പുറത്തെടുത്തിരുന്നു. ഹൈക്കമാന്റും ശക്തമായി വിഷയത്തിൽ ഇടപെട്ടു.. എന്നാൽ സച്ചിന്റെ ഈ മൂന്ന് ആവശ്യങ്ങളാണത്രേ പുറത്താക്കൽ നടപടിക്ക് വഴിവെച്ചത്.

നാടകീയ നീക്കങ്ങൾ

നാടകീയ നീക്കങ്ങൾ

രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി ഓപ്പറേഷൻ താമര പുറത്തുവെടുത്തുവെന്ന ആരോപണത്തിൽ ചീഫ് വിപ്പ് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് സച്ചിൻ പൈലറ്റിനെ സ്പെഷ്യൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് രാജസ്ഥാനിലെ നാടകീയതകൾക്ക് തുടക്കമായത്. തൊട്ട് പിന്നാലെ തനിക്കൊപ്പമുള്ള എംഎൽഎമാരുമായി പൈലറ്റ് ദില്ലിയിൽ ഹൈക്കമാന്റിനെ സന്ദർശിച്ചു.

cmsvideo
  Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam
  ചിറ്റമ്മനയം കാണിക്കുന്നു

  ചിറ്റമ്മനയം കാണിക്കുന്നു

  ഗെഹ്ലോട്ട് തങ്ങളോട് ചിറ്റമ്മനയം കാണിക്കുകയാണെന്നും അദ്ദേഹത്തിന്റെ കീഴിൽ തുടരാൻ കഴിയില്ലെന്നുമായിരുന്നു സച്ചിൻ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ ഗെഹ്ലോട്ടിന് കീഴിൽ തുടരാൻ നേതൃത്വം നിർദ്ദേശിച്ചു. ഇതിൽ ചൊടിച്ച പൈലറ്റ് തനിക്കൊപ്പമുള്ള മുഴുവൻ എംഎൽഎമാരുമായി ഗെഹ്ലോട്ട് സർക്കാരിനെ വെല്ലുവിളിക്കുകയായിരുന്നു.

  തനിക്കൊപ്പം ഉണ്ടെന്ന്

  തനിക്കൊപ്പം ഉണ്ടെന്ന്

  30 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും സർക്കാരിന് ഇനി തുടരാൻ ആകില്ലെന്നുമായിരുന്നു പൈലറ്റ് വെല്ലുവിളിച്ചത്. അതേസമയം രാഷ്ട്രീയ പ്രതിസന്ധി ഉയർന്നതോടെ ഹൈക്കമാന്റ് പൈലറ്റുമായി അനുനയ ചർച്ചകൾക്ക് വേഗം കൂട്ടി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാവായ പി ചിദംബരം, രാജ്യസഭ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായി കെ സി വേണുഗോപാൽ എന്നിവരും പൈലറ്റിനെ ബന്ധപ്പെട്ടു.

  അർധരാത്രി വരെ

  അർധരാത്രി വരെ

  ഇന്നലെ അർധരാത്രി വരെ സച്ചിനെ മൂവരും ഫോണിൽ ബന്ധപ്പെടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തന്റെ മൂന്നാവശ്യത്തിൽ സച്ചിൻ പൈലറ്റ് ഉറച്ച് നിൽക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിവിധ നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസും ന്യൂസ് 18 നുമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

  മൂന്ന് ആവശ്യങ്ങൾ

  മൂന്ന് ആവശ്യങ്ങൾ

  സംസ്ഥാനത്ത് 2022 ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്നത്. എന്നാൽ ഒരു കോൺഗ്രസ് ഒരു വർഷം മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്യണമെന്നായിരുന്നു പൈലറ്റ് മുന്നോട്ട് വെച്ച ആവശ്യമത്രേ. തെരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.

  പരിഗണിക്കണം

  പരിഗണിക്കണം

  മാത്രമല്ല തനിക്കൊപ്പം നിൽക്കുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ഉൾപ്പെടെയുള്ളവരാണ് സച്ചിനൊപ്പം പോയത്. എംഎൽഎമാരെ എല്ലാവരേയും മന്ത്രിയാക്കണമെന്നല്ല മറിച്ച് കൂടുതൽ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നത്രേ.

  മൂന്നാമത്തെ ആവശ്യം

  മൂന്നാമത്തെ ആവശ്യം

  കോർപ്പറേഷൻ , ബോർഡ് സ്ഥാനങ്ങളിൽ ഇവരെ പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റ ആവശ്യം. രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ മൂന്നാമത്തെ ആവശ്യം. അവിനാശ് ഗെഹ്ലോട്ടിന്റെ വിശ്വസ്താനണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചിരുന്നു.

  സമാന ഭീഷണി

  സമാന ഭീഷണി

  അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ അവസാന നിമിഷം വരേയും ഞങ്ങൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യങ്ങൾ. ഇത് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. ഇതൊക്കെ യഥാർത്ഥത്തിൽ ഭീഷണിയുടെ സ്വരത്തിലായിരുന്നു,. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള നേതാക്കളും സമാന ഭീഷണികൾ നേതൃത്വം എന്തു ചെയ്യും, മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

  പിൻമാറാൻ തയ്യാറായില്ല

  പിൻമാറാൻ തയ്യാറായില്ല

  ഇന്ന് രാവിലെ നടന്ന നിയമസഭ കക്ഷി യോഗത്തിന് തൊട്ട് മുൻപ് 10.30 ന് അദ്ദേഹത്തെ ബന്ധപ്പെടാൻ നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴും തന്റെ ഡിമാന്റുകളിൽ നിന്ന് പിൻമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഇതോടെയാണ് പുറത്താക്കൽ നടപടിയിലേക്ക് കടന്നത്.

  പൈലറ്റിന്റെ തന്ത്രം പാളി; വിമതരെ കെട്ട് കെട്ടിക്കാൻ കോൺഗ്രസ്!! ഗവർണറെ കണ്ട് ഗെഹ്ലോട്ട്! കിടിലൻ പണി

   യൂത്ത് കോൺഗ്രസ് നേതാവ്

  യൂത്ത് കോൺഗ്രസ് നേതാവ്

  അതേസമയം സച്ചിനേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള മന്ത്രിമാർക്കെതിരേയും നടപടിയെടുത്ത പിന്നാലെ അദ്ദേഹത്തിന്റെ മറ്റ് വിശ്വസ്തർക്കെതിരേയും കോൺഗ്രസ് നടപടികൾ ശക്തമാ്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ നിലകൊണ്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുകേഷ് ഭാക്കറിനെയാണ് കോൺഗ്രസ് തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

  അയോഗ്യരാക്കിയേക്കും?

  അയോഗ്യരാക്കിയേക്കും?

  അതേസമയം പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി സംബന്ധിച്ച് കോൺഗ്രസ് ഉടൻ തിരുമാനം കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

  17 എംഎൽഎമാരാണ് ഇപ്പോൾ സച്ചിൻ പൈലറ്റ് ക്യാമ്പിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ 30 പേരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്.

  തിരിച്ചെത്തുമോ?

  തിരിച്ചെത്തുമോ?

  അതേസമയം പൈലറ്റിനെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ സമ്മർദ്ദ തന്ത്രത്തിൽ നിന്നും പിൻമാറി എംഎൽഎമാർ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. നിലവിൽ 90 എംഎൽഎാർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് ഗെഹ്ലോട്ട് ക്യാമ്പ് അവകാശപ്പെടുന്നുണ്ട്.

  English summary
  Rajasthan; these are the 3 Conditions sachin pilot put before Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X