കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര മാസത്തിന് ശേഷമുള്ള സച്ചിൻ പൈലറ്റിന്റെ മനം മാറ്റം; കാരണം ഇതാണ്! 2 മണിക്കൂർ കൂടിക്കാഴ്ച

Google Oneindia Malayalam News

ജയ്പൂർ; ഒന്നര മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാജസ്ഥാനിൽ രാഷ്ട്രീയ സാഹചര്യം പെടുന്നനെ മാറി മറിഞ്ഞിരിക്കുകയാണ്. കോൺഗ്രസിനെതിരെ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റ് തിരിച്ചുവരവിനുള്ള സന്നദ്ധ അറിയിച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സച്ചിന്‍ പൈലറ്റ് രാഹുലിനേയും പ്രിയങ്ക ഗാന്ധിയേയും കണ്ടതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.

Recommended Video

cmsvideo
Rajasthan:This may the reason for sachin pilot's tone chage after one month | Oneindia Malayalam

അതേസമയം എന്തുകൊണ്ടാകാം ഒന്നര മാസങ്ങൾക്ക് ഇപ്പുറം സച്ചിൻ മുട്ടുമടക്കിയതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതിനുള്ള കാരണം ഇതാണ്.

കലങ്ങി തെളിയുന്നു

കലങ്ങി തെളിയുന്നു

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള സച്ചിൻ പൈലറ്റിന്റെ അഭിപ്രായ ഭിന്നതയായിരുന്നു രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി കടത്താൻ ശ്രമിച്ചുവെന്ന സ്പീക്കറുടെ പരാതിയിൽ സച്ചിനേയും ചോദ്യം ചെയ്യാനുള്ള പോലീസ് സ്പ്ഷ്യൽ ഓപറേഷൻ ഗ്രൂപ്പിന്റെ നടപടിയാണ് സച്ചിനെ ചൊടിപ്പിച്ചത്.

രാജസ്ഥാനിൽ സംഭവിച്ചത്

രാജസ്ഥാനിൽ സംഭവിച്ചത്

ഇതോടെ 19 എംഎൽഎമാരുമായി രായ്ക്ക് രാമാനം സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പ് വിടുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ തത്സ്ഥാനത്ത് നിന്ന് മാറ്റാതെ ഇനി കോൺഗ്രസിലേക്ക് മടങ്ങില്ലെന്നായിരുന്നു സച്ചിന്റെ നിലപാട്. ഇതിനിടെ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത പാർട്ടിയുടെ നടപടി സച്ചിനെ കൂടുതൽ അകറ്റി.

യോഗത്തിന് എത്തിയില്ല

യോഗത്തിന് എത്തിയില്ല

കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിന് എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സച്ചിനെതിരെ അയോഗ്യതാ നീക്കവുമായി കോൺഗ്രസ് നിയമനടപടി സ്വീകരിച്ചതോടെ ഈ അകൽച്ച കൂൂടുതലായി. അതിനിടെ ഹൈക്കമാന്റ് സച്ചിനെ മടക്കിയെത്തിക്കാനുള്ള ശ്രമങ്ങൾ മറ്റ് വഴിക്ക് ആലോചിക്കുന്നുണ്ടായിരുന്നു.

നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാവായ ചിദംബരവുമെല്ലാം സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയെങ്കിലും ഗെഹ്ലോട്ടിനെ മാറ്റണം എന്ന നിലപാടിൽ തന്നെ പൈലറ്റ് ഉറച്ച് നിന്നു. എന്നാൽ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തില്ലെന്ന് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കി.

അനുരഞ്ജനത്തിനുള്ള വഴി തുറന്ന്

അനുരഞ്ജനത്തിനുള്ള വഴി തുറന്ന്

ഇതോടെ അനിശ്ചിതത്വം നീളുകയായിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ അനുരഞ്ജനത്തിനുള്ള വഴി തുറന്ന് സച്ചിന്‍ പൈലറ്റ് രാഹുല്‍ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധനായത്. രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്നതായിരുന്നു രാഹുലും പ്രിയങ്കയുമായുള്ള സച്ചിന്റെ കൂടിക്കാഴ്ച.

എന്താകും കാരണം

എന്താകും കാരണം

അതേസമയം എന്താകും സച്ചിന് പൈലറ്റിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് കാരണം? സർക്കാരിനെ വീഴ്ത്താനുള്ള എംഎൽഎമാർ തനിക്കൊപ്പം ഇല്ലെന്ന തിരിച്ചറിവാകാം ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. 19 പേരുടെ പിന്തുണയാണ് സച്ചിന് ഉണ്ടായിരുന്നത്. എന്നാൽ സർക്കാരിനെ വീഴ്ത്താൻ ഇത് പര്യാപ്തമല്ല. മാത്രമല്ല നേരത്തെ തനിക്കൊപ്പം എന്ന് പ്രഖ്യാപിച്ച രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. ഇത് ആവർത്തിച്ചാൽ കോൺഗ്രസിലേക്കൊരു മടക്കം സച്ചിന് എളുപ്പമായേക്കില്ല.

ബിഎസ്പി എംഎൽഎമാരുടെ അയോഗ്യത

ബിഎസ്പി എംഎൽഎമാരുടെ അയോഗ്യത

ബിഎസ്പി വിട്ട് കോൺഗ്രസിൽ എത്തിയ എംഎൽഎമാരുട ലയനം സംബന്ധിച്ച ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് 14 ന് ശേഷവും ഇക്കാരത്തിൽ തിരുമാനമായേക്കില്ലെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എംഎൽഎമാരുടെ അയോഗ്യത വന്ന ശേഷം മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കാമെന്ന തിരുമാനമെടുത്താൻ അത് ഏറെ നീണ്ടു പോയേക്കും.

ആശങ്കയേറ്റി ബിജെപിയിലെ വിഭാഗീയത

ആശങ്കയേറ്റി ബിജെപിയിലെ വിഭാഗീയത

ബിജെപിയിലെ വിഭാഗീയത സച്ചിൻ പൈലറ്റിന്റെ ആശങ്കയേറ്റിയിരുന്നുവെന്നാണ് മറ്റൊരു വിലയിരുത്തൽ. ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാനുള്ള തന്റെ ശത്രുപക്ഷത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്താൻ രാജെ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്ലോട്ട് പക്ഷത്തിന് ക്രോസ് വോട്ട് ചെയ്യുമോയെന്ന ഭീതി സച്ചിന് ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യം ബിജെപിയിലേക്കും കോൺഗ്രസിലേക്കുമുള്ള സച്ചിന്റെ പോക്കിന് തിരിച്ചടിയാകും.

മതിയായ പിന്തുണ

മതിയായ പിന്തുണ

ബിജെപിയിലേക്ക് പോകുന്നത് തിരിച്ചടിയായേക്കും. മുഖ്യമന്ത്രി മോഹവുമായാണ് സച്ചിൻ വിമത സ്വരം ഉയർത്തിയത്. ബിജെപി മുഖ്യമന്ത്രിയാകാമെന്ന സച്ചിന്റെ മോഹം വസുന്ധര ഉള്ളിടത്തോളം മോഹമായി തന്നെ തുടരും. ഇനി കോൺഗ്രസിലും ബിജെപിയിലും പോകാതെ സ്വന്തമായി പാർട്ടി തുടങ്ങാൻ തിരുമാനിച്ചാൽ മതിയായ പിന്തുണയും ലഭിക്കാൻ സാധ്യത ഇല്ല.

വിമർശിച്ചില്ല

വിമർശിച്ചില്ല

സച്ചിൻ പൈലറ്റ് വിമത സ്വരം ഉയർത്തിയപ്പോൾ ഒരിക്കൽ പോലും ഗാന്ധി കുടുംബം സച്ചിനെതിരെ മോശമായി ഒരു അഭിപ്രായ പ്രകടവും നടത്തിയിരുന്നില്ല . മാത്രമല്ല സച്ചിനെ മടക്കിയെത്തിക്കാനുള്ള തീവ്ര ശ്രമവും ഹൈക്കമാന്റിന്റെ ഭാഗത്ത് നി്നന് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

വൈകാരികം

വൈകാരികം

രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനായ നേതാവാണ് സച്ചിൻ പൈലറ്റ്. ഗാന്ധി കുടുംബവുമായി വൈകാരിക ബന്ധം സച്ചിൻ പുലർത്തിയിരുന്നു. തന്റെ സഹോദരനെ പോലെയാണ് സച്ചിൻ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത് വൈകാരികമായിരുന്നു ഗാന്ധി കുടുംബവുമായുള്ള സച്ചിൻ പൈലറ്റിന്റെ ഇന്നത്തെ കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ.

7 വിമതർ കോൺഗ്രസിലേക്ക് മടങ്ങും? കളി മാറുന്നു! പെട്ട് ബിജെപി,റിസോർട്ടിലേക്ക് പോകാതെ എംഎൽഎമാർ!!7 വിമതർ കോൺഗ്രസിലേക്ക് മടങ്ങും? കളി മാറുന്നു! പെട്ട് ബിജെപി,റിസോർട്ടിലേക്ക് പോകാതെ എംഎൽഎമാർ!!

'രണ്ടേ രണ്ട് പേർ ചോദിച്ചപ്പോ പിണറായിയുടെ കാറ്റു പോയില്ലേ'; പിഎം മനോജിന് മറുപടിയുമായി പിടി ചാക്കോ<br />'രണ്ടേ രണ്ട് പേർ ചോദിച്ചപ്പോ പിണറായിയുടെ കാറ്റു പോയില്ലേ'; പിഎം മനോജിന് മറുപടിയുമായി പിടി ചാക്കോ

കോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വംകോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വം

English summary
Rajasthan;This may the reason for sachin pilot's tone chage after one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X