പുതുവര്‍ഷാഘോഷത്തിന് മദ്യത്തിനു പകരം പാല്‍; പ്രചരണവുമായി വിദ്യാര്‍ഥികള്‍
ജയ്പുര്‍: മദ്യമില്ലാതെ എന്ത് പുതുവര്‍ഷാഘോഷം എന്നാണ് പൊതുവെ പറയുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ മദ്യപാനം തുടങ്ങുന്നതുതന്നെ പലപ്പോഴും പുതുവര്‍ഷ ആഘോഷം പോലെയുള്ള അവസരങ്ങളിലാണ്. എന്നാല്‍, മദ്യം പൂര്‍ണമായും ഉപേക്ഷിച്ച് പുതുവര്‍ഷം ആഘോഷിക്കണമെന്ന സന്ദേശവുമായി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി.
രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് കോളേജ് കാമ്പസില്‍ പുതിയൊരു പ്രചരണ പരിപാടിക്ക് തുടക്കമിട്ടത്. പുതുവര്‍ഷപ്പിറവി മദ്യം ഒഴിവാക്കി ആഘോഷിക്കണമെന്നും വേണമെങ്കില്‍ പകരമായി പാല്‍ ഉപയോഗിക്കാമെന്നും വിദ്യാര്‍ഥികള്‍ പ്രചരിപ്പിച്ചു. കോളേജ് ഗേറ്റില്‍ വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണി വരെ വിദ്യാര്‍ഥികളുടെ പ്രചരണം തുടര്‍ന്നു.

ചെറുപ്പക്കാരെ മദ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പ്രചരണ പരിപാടിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മദ്യം തകര്‍ത്ത എത്രയോ വിദ്യാര്‍ഥികളുടെ ജീവിതം അവര്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. മാത്രമല്ല, അമിത മദ്യപാനമൂലം പുതുവര്‍ഷാഘോഷത്തിനിടെയുണ്ടാകുന്ന വാഹന അപകടങ്ങളും വിദ്യാര്‍ഥികളെ മാറ്റത്തിന് പ്രേരിപ്പിക്കുന്നു.
പ്രദേശത്ത് ചെറുപ്പക്കാര്‍ അപകടങ്ങളില്‍ പെടുന്നത് വര്‍ധിച്ചുവരികയാണ്. മണിക്കൂറുകള്‍ നീളുന്ന ആഘോഷങ്ങള്‍ക്കുവേണ്ടി ഒരു ജീവിതം തന്നെ തകര്‍ക്കുന്ന മദ്യത്തില്‍ നിന്നും പിന്മാറുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ശക്തമായ പ്രചരണത്തെ തുടര്‍ന്ന് പലരും മദ്യരഹിത പുതുവര്‍ഷ ആഘോഷമാണ് സംഘടിപ്പിച്ചത്.












Click it and Unblock the Notifications