കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍തൃമതിയെ ബന്ധുവിന് മുന്നിലിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; ദൃശ്യം പകര്‍ത്തി,ബന്ധുവിനെ നിര്‍ബന്ധിച്ചു

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ഭര്‍തൃമതിക്കെതിരെ കൊടുംക്രൂരത. ബന്ധുവിന്റെ മുന്നിലിട്ട് ആറ് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ശേഷം ബന്ധുവിനോട് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. അവിടെയും ക്രൂരത അവസാനിച്ചില്ല. പ്രതികള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇതോടെ യുവതി സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. പോലീസ് ആറ് പേര്‍ക്കെതിരെ കേസെടുക്കുകയും നാല് പേരെ പിടികൂടുകയും ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. യുവതി നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ....

r

അല്‍വാറിലെ 45കാരിക്കാണ് ദുരനുഭവം. ഇവരും അനന്തരവനും നേരത്തെ പണം നല്‍കിയ വ്യക്തിയെ കാണാന്‍ പോയിരുന്നു. പണം മടക്കി നല്‍കാനായിരുന്നു ഇത്. തിരിച്ച് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് ആറ് പേര്‍ ചേര്‍ന്ന് ഇരുവരെയും തടഞ്ഞത്.

ജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രംജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രം

അശ്ലീലം പറഞ്ഞ് അധിക്ഷേപിച്ച ശേഷം യുവതിയെ അക്രമികള്‍ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി. ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയെ ഒരാള്‍ ബലാല്‍സംഗം ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച ബന്ധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി.

ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ക്രൂരകൃത്യത്തിന് ശേഷം അക്രമികള്‍ ബന്ധുവിനോട് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ പറഞ്ഞു. വിസമ്മതിച്ച ബന്ധുനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇയാളുടെയും യുവതിയുടെയും വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചു.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

സപ്തംബര്‍ 14നാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ യുവതി സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. 17ാം തിയ്യതിയാണ് പരാതി ലഭിച്ചതെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ആറ് പേര്‍ക്കെതിരെ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഭീവണ്ഡി പോലീസ് പറഞ്ഞു.

English summary
Rajasthan woman attaked in Alwar, Four arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X