കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' കേന്ദ്രസര്‍ക്കാര്‍ മോഷ്ടിച്ചത്? ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിനിന്റെ ആപ്തവാക്യം മോഷ്ടിച്ചതെന്ന് ആരോപണം. രാജസ്ഥാന്‍ പോലീസിലെ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥയായ ചേതന ബാട്ടിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. താന്‍ 1999ല്‍ എഴുതിയ കവിതാ സമാഹാരത്തിലെ വരികളാണ് ഇതെന്നും ചേതന അവകാശപ്പെടുന്നു.

കേന്ദ്രസര്‍ക്കാര്‍ തന്റെ കവിതയിലെ വരികള്‍ ഉപയോഗിച്ചതിന് പണമോ പ്രശസ്തിയോ ആവശ്യമില്ലെന്ന് പറയുന്ന ചേതന പ്രശസ്തമായ ഒരു ആശയം ഇത്തരത്തില്‍ വകവെച്ച് കൊടുക്കാന്‍ കഴിയില്ലെന്നും പറയുന്നു. ആപ്ത വാക്യത്തിന്റെ ഉറവിടം അന്വേഷിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരാവകാശം സമര്‍പ്പിച്ചെങ്കിലും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് അപേക്ഷ കൈമാറിയെങ്കിലും ചേനതനയ്ക്ക് മറുപടി നല്‍കാന്‍ ആരും തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളിലൊന്നാണ് ബേട്ടി ബച്ചാവോ പഠാവോ. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ചേതന ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ തുറന്നുപറഞ്ഞിട്ടുള്ളത്.

girl-child

ടോപ്പ്‌ലസ്സാവണം: ഫ്രീ ദ നിപ്പിള്‍ ക്യാമ്പയിനര്‍മാര്‍ നിയമപോരാട്ടത്തിന്ടോപ്പ്‌ലസ്സാവണം: ഫ്രീ ദ നിപ്പിള്‍ ക്യാമ്പയിനര്‍മാര്‍ നിയമപോരാട്ടത്തിന്

ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദം നേടിയിട്ടുള്ള ചേതന രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പോലീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ ടീച്ചറായിരുന്നു. നേരത്തെ 2002ല്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ പോസ്റ്ററുകളില്‍ കവിതയിലെ വരികള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് തന്റെ വരികളാണെന്ന് അവകാശവാദമുന്നയിച്ചെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഘെലോട്ടില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ചേതന പൊതുവേദിയില്‍ ഈ കവിത ചൊല്ലിയിരുന്നു.

English summary
Rajasthan woman cop's allegation over 'Beti Bachavo Beti Pathavo'Phrased used to national campaign to save and educate girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X