കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം; രാജസ്ഥാനിലെ സ്ത്രീകള്‍ ദീപാവലി ആഘോഷിച്ചത് കഴുത്തോളം മണ്ണില്‍ കുഴിച്ചുമൂടി

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ നിന്ദര്‍ ഗ്രാമത്തിലെ കര്‍ഷകരുടെ പ്രതിഷേധം വീണ്ടും രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നു. നിന്ദര്‍ ബച്ചാവോ കിസാന്‍ യുവസമിതിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കര്‍ഷകര്‍ മണ്ണില്‍ തലയോളം കുഴിച്ചുമൂടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി സ്ത്രീകളാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

ദീപാവലി ദിവസത്തില്‍ 'സമീന്‍ സമാധി സത്യാഗ്രഹ' എന്ന പേരില്‍ തല മാത്രം പുറത്തുകാട്ടി മരണക്കുഴിയിലിറങ്ങിയാണ് വനിതാ കര്‍ഷകര്‍ പ്രതിഷേധിച്ചത്. ദീപാവലി ദിവസം 650ഓളം സ്ത്രീകള്‍ സ്വയം തീര്‍ത്ത കുഴിയില്‍ ഇറങ്ങി സമരം ചെയ്തു. ഭൂമി പൂജ നടത്തിയശേഷമായിരുന്നു കര്‍ഷകരുടെ സമരം.

rajasthan

2010ല്‍ 333 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് 60 കോടി രൂപയാണ് സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വെച്ചിരുന്നു. ഇത് മതിയായ നഷ്ടപരിഹാരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏഴുവര്‍ഷം മുന്‍പ് വാഗ്ദാനം ചെയ്ത തുകയ്ക്ക് പകരം ഭൂമിയുടെ ഇന്നത്തെ വില നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

അഫ്ഗാനിലെ രണ്ട് പള്ളികളില്‍ സ്‌ഫോടനം; പ്രാദേശിക കമാന്റര്‍ ഉള്‍പ്പെടെ ഏഴുപതിലേറെ മരണം
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി റീസര്‍വേ ചെയ്യണമെന്നും ഭവനരഹിതരായ കര്‍ഷകര്‍ പറയുന്നു. ഹൗസിങ് പ്രൊജക്ടിനുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്.

2011 ജനുവരിയില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഏതാണ്ട് 10,000 വീടുകളാണ് ഇവിടെ പണിയാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആഴ്ചകളായി പ്രദേശത്ത് സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Rajasthan women celebrate Diwali buried neck-deep in pits to protest land acquisition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X