• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുരുഷന്മാരെ പരിഹസിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ! ജീൻസ് കയറ്റാൻ പാടുപെടുന്നവർ എന്ത് കാണിക്കാനാ

ജയ്പൂർ: ലോക വനിതാ ദിനത്തിൽ പുരുഷന്മാരെ പരിഹസിച്ച് രാജസ്ഥാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ. വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പൊതുപരിപാടിയിലായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ സുമൻ ശർമ്മ പുരുഷ സമൂഹത്തെ കണക്കിന് പരിഹസിച്ചത്.

ലോ വെയിസ്റ്റ് ജീൻസും ധരിച്ച് നടക്കുന്ന ആൺകുട്ടികൾ എങ്ങനെയാണ് സ്വന്തം സഹോദരിമാരെ സംരക്ഷിക്കാൻ പോകുന്നതെന്നായിരുന്നു സുമൻ ശർമ്മയുടെ പ്രധാന ചോദ്യം. സ്വന്തം ജീൻസ് പോലും മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തവർ സഹോദരിമാരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അവർ പറഞ്ഞു.

വനിതാ ദിനം...

വനിതാ ദിനം...

ജയ്പൂരിൽ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു രാജസ്ഥാൻ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ വിവാദ പ്രസംഗം. ആൺകുട്ടികളെ കളിയാക്കിയുള്ള സുമൻ ശർമ്മയുടെ പ്രസംഗത്തിന് പെൺകുട്ടികൾക്കിടയിൽ നിന്നും നിറഞ്ഞ കൈയടിയാണ് കിട്ടിയത്.

വിരിമാറ് കാട്ടി...

വിരിമാറ് കാട്ടി...

ഒരുകാലത്ത് വിരിമാറുള്ള പുരുഷന്മാരെ സ്വപ്നം കണ്ടിരുന്ന പെൺകുട്ടികൾക്ക് ഇപ്പോൾ അങ്ങനെയുള്ള ഒരാളെയും കാണാൻ കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു സുമൻ ശർമ്മ പ്രസംഗം ആരംഭിച്ചത്. അഴിഞ്ഞുവീഴാറായ ജീൻസ് ധരിക്കുന്നവരാണ് ഇപ്പോഴത്തെ ആൺകുട്ടികളെന്നും സുമൻ പറഞ്ഞു.

സഹോദരിമാരെ...

സഹോദരിമാരെ...

ലോ വെയിസ്റ്റ് ജീൻസ് പോലും മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തവർ എങ്ങനെയാണ് സ്വന്തം സഹോദരിമാർക്ക് സംരക്ഷണം നൽകുകയെന്നായിരുന്നു സുമൻ ശർമ്മയുടെ പ്രധാന ചോദ്യം.

 ആൺകുട്ടികൾക്ക് എന്ത് പറ്റി...

ആൺകുട്ടികൾക്ക് എന്ത് പറ്റി...

സീറോ സൈസ് എന്നത് പെൺകുട്ടികൾക്കിടയിൽ സാധാരണമാണ്. പക്ഷേ, നമ്മുടെ ആൺകുട്ടികൾക്ക് ഇതെന്തുപറ്റി. വിരിഞ്ഞ നെഞ്ചോടെ നടക്കേണ്ടവർ ഇപ്പോൾ പെൺകുട്ടികളെ പോലെ സീറോ സൈസായി നടക്കുകയാണ്. അവർ കാതിൽ കമ്മലിട്ടാണ് നടക്കുന്നത്- സുമൻ പറഞ്ഞു.

പഠിപ്പിക്കണം...

പഠിപ്പിക്കണം...

താൻ ആൺകുട്ടികളെ വിമർശിക്കുകയല്ലെന്ന് വ്യക്തമാക്കിയ സുമൻ ശർമ്മ, അമ്മമാർ ഇക്കാര്യങ്ങളെല്ലാം ആൺകുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും നിർദേശിച്ചു. ആൺകുട്ടികളെ വിരിഞ്ഞ നെഞ്ചുള്ളവരായി മാറ്റിയെടുക്കേണ്ടതുണ്ടെന്നും, ഇത് അമ്മമാരുടെ ഉത്തരവാദിത്വമാണെന്നും അവർ ഓർമ്മിപ്പിച്ചു.

 സ്വാതന്ത്ര്യം...

സ്വാതന്ത്ര്യം...

ആൺകുട്ടികളെ കണക്കിന് കളിയാക്കിയ സുമൻ ശർമ്മ, പെൺകുട്ടികൾക്ക് ചില്ലറ ഉപദേശങ്ങൾ നൽകാനും മറന്നില്ല. സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്ത്രീകൾ അതിരുവിടരുതെന്നായിരുന്നു സുമൻ ശർമ്മയുടെ പ്രധാന ഉപദേശം.

പിന്നിലാക്കരുത്...

പിന്നിലാക്കരുത്...

പുരുഷനെ പിന്നിലാക്കിയാൽ സ്ത്രീക്ക് ഒരുപാട് ദൂരം മുന്നേറാൻ കഴിയില്ല. അതിനാൽ സ്ത്രീയും പുരുഷനും സമാന്തരമായി നീങ്ങുന്ന സമൂഹമാണ് നമുക്ക് ആവശ്യം-സുമൻ ശർമ്മ കൂട്ടിച്ചേർത്തു.

 വനിതാ നേതാവ്...

വനിതാ നേതാവ്...

രാജസ്ഥാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സുമൻ ശർമ്മയുടെ പ്രസംഗം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. സുമൻ ശർമ്മയ്ക്ക് മറുപടി നൽകി നിരവധി യുവാക്കളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. വിവാദ പ്രസംഗം നടത്തി സുമൻ ശർമ്മ രാജസ്ഥാനിലെ ബിജെപി വനിതാ വിഭാഗം മുൻ അദ്ധ്യക്ഷ കൂടിയാണ്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ്: പെണ്‍കുട്ടികള്‍ക്ക് സാരിയും ചുരിദാറും മാത്രം!

കൊല്ലത്ത് പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം...

ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

English summary
rajasthan womens commission chairperson suman sharma asks how can boys in low waist jeans protect sisters?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more