മാനേസറിലെ റിസോർട്ടിന് പുറത്ത് 20 മിനിറ്റ് കാത്തിരിപ്പ്: രാജസ്ഥാനിലേക്ക് മടങ്ങി എസ്ഒജി സംഘം
പട്ന: രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഹരിയാണയിലെ റിസോർട്ടിന് മുമ്പിലെത്തിയ രാജസ്ഥാൻ പോലീസ് വെറും കയ്യോടെ മടങ്ങി. ഞായറാഴ്ച വൈകിട്ടാണ് രാജസ്ഥാൻ പോലീസിലെ ഒരു സംഘം സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ താമസിപ്പിച്ചിട്ടുള്ള മാനേസറിലെ റിസോർട്ടിന് മുമ്പിലെത്തിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെത്തിയെങ്കിലും ബെസ്റ്റ് വെസ്റ്റേൺ റിസോർട്ടിലെ ഗേറ്റുകൾ തുറന്നിരുന്നില്ല. ഇതോടെ 20 മിനിറ്റിന് ശേഷം പോലീസ് സംഘം മടങ്ങുകയായിരുന്നു.

രണ്ട് തവണയെത്തി
രണ്ട് ദിവസത്തിനെ രണ്ട് തവണയാണ് രാജസ്ഥാൻ പോലീസ് ഇത്തരത്തിൽ ഹരിയാണയിലെ ഐടിസി ഗ്രാൻഡ് ഭാരത് റിസോർട്ടിന് സമീപത്തെത്തി മടങ്ങുന്നത്. വെള്ളിയാഴ്ച വൈകിട്ടും സംഘം വെറും കയ്യോടെ മടങ്ങിയിരുന്നു. തങ്ങളോട് ഹരിയാണ പോലീസ് സഹകരിച്ചില്ലെന്നാണ് പോലീസ് ഇതിന് കാരണമായി പറയുന്നത്. ഇത്തവണയും ഹരിയാണ പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇവർ രാജസ്ഥാൻ പോലീസിനെ തടഞ്ഞിരുന്നില്ല.

അന്വേഷണം ഊർജ്ജിതം
രാജസ്ഥാൻ പോലീസിലെ പ്രത്യേക എസ്ഒജിയാണ് അശോക് ഗെലോട്ട് സർക്കാരിനെ താഴെ വീഴ്ത്തുന്നതിനായി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഭൻവർലാൽ ശർമയുടെ ശബ്ദ സാമ്പിൾ ലഭിക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച സംഘം ഹരിയാണയിലേക്ക് പോകുന്നത്. ബിജെപിയിൽ നിന്ന് വിമത എംഎൽഎമാർ കൈക്കൂലി ആവശ്യപ്പെടുന്നത് പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
Recommended Video

സച്ചിൻ അനുകൂലികൾ
വെള്ളിയാഴ്ച മനേസറിലെ ഹോട്ടലിലേക്ക് എത്തിയ രാജസ്ഥാൻ പോലീസ് സംഘത്തിന്റെ വാഹനം ഹരിയാണ പോലീസ് ഗേറ്റിന് പുറത്ത് വെച്ച് തടയുകയായിരുന്നു. ഒര് മണിക്കൂറിന് ശേഷമാണ് ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. എന്നാൽ അകത്ത് പ്രവേശിച്ച് കുറച്ച് മിനിറ്റുകൾ നിന്ന ശേഷം സംഘം രാജസ്ഥാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രതിസന്ധി ഉടലെടുത്ത ശേഷം സച്ചിൻ പൈലറ്റും 18 എംഎൽഎമാരും മാനേസറിലെ രണ്ട് ഫാൻസി റിസോർട്ടുകളിലായാണ് ഒരാഴ്ചയിലധികമായി താമസിച്ച് വരുന്നത്. ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ആരോപണത്തിന് പിന്നാലെ പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നത്. ഇതോടെ പാർട്ടിയിലും സർക്കാരിലും പൈലറ്റ് വഹിച്ചിരുന്ന പദവികളിൽ പാർട്ടി അദ്ദേഹത്തെ നീക്കുകയും ചെയ്തിരുന്നു.

ഇടക്കാല ആശ്വാസം
എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് സ്പീക്കർ നീങ്ങിയതോടെ ഇതിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ ജൂലൈ 22 വരെ സച്ചിൻ പൈലറ്റിനും എംഎൽഎമാർക്കുമെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു. എംഎൽഎമാരെ അയോഗ്യരാക്കുന്നതോടെ രാജസ്ഥാൻ നിയമസഭയിലെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് കരുതുന്നത്.

എംഎൽഎമാർക്ക് സസ്പെൻഷൻ
ബിജെപിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ പങ്കാളികളായെന്ന് കണ്ടെത്തിയ വിമത എംഎൽഎമാരായ വിശ്വവേന്ദ്ര സിംഗ്, ഭൻവർ ലാൽ ശർമ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് കോൺഗ്രസ് നടപടി. ബിജെപി നേതാക്കളുമായി ഇരുവരും നടത്തിയിട്ടുള്ള ചർച്ചകളും ശബ്ദരേഖയിൽ വ്യക്തമാണെന്നും സുർജേവാല ചൂണ്ടിക്കാണിക്കുന്നു. കുതിരക്കച്ചവടത്തിൽ പങ്കാളിയായെന്ന് കാണിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെതിരെയും പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications