രാജസ്ഥാനില്‍ വാശിയേറിയ പോരാട്ടം;ബിഎസ്പി എംഎല്‍എമാരുടെ നാല് വോട്ടുകൂടി കോണ്‍ഗ്രസിന്
ജയ്പൂര്‍: രാജസ്ഥാന്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ആശ്വാസം. മായവതിയുടെ പാര്‍ട്ടിയുടെ നാല്എംഎല്‍എമാരുടെ വോട്ടും കോണ്‍ഗ്രസിന്. സംസ്ഥാനത്തെ നാല് സീറ്റുകളിലേക്കുള്ള വാശിയേറിയ മത്സരത്തിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ഈ എംഎല്‍എമാർ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന ആറ് എംഎല്‍എമാരും മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം നിയമസഭാ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
നിയമസഭാ മന്ദിരത്തില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലുവരെ തുടരും. വൈകിട്ട് അഞ്ചിന് വോട്ടെണ്ണല്‍ ആരംഭിക്കും.ഗെലോട്ട് രാവിലെ 9 മണിക്ക് മുമ്പ് നിയമസഭയിലെത്തിയിരുന്നു.
നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഇന്ന് തന്നെ ഫലമറിയാം. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications