• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപി നേതാക്കളെ ചെരിപ്പൂരി പത്ത് തവണയെങ്കിലും അടിക്കണം'! ആഹ്വാനവുമായി മുൻ ബിജെപി സുഹൃത്ത്

ലഖ്‌നൗ: ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി എന്‍ഡിഎ മുന്‍ സഖ്യകക്ഷി നേതാവ് രംഗത്ത്. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ ആണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജ്ഭര്‍ ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

ബിജെപി നേതാക്കള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓം പ്രകാശ് രാജ്ഭറിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പത്ത് തവണയെങ്കിലും ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

ഒബിസി വോട്ടുകള്‍ നേടുന്നതിന് വേണ്ടി തന്റെ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് നാണം വേണമെന്നും രാജ്ഭര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ച് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഒരു നടപടിയും എടുത്തില്ലെന്നും രാജ്ഭര്‍ ആരോപിച്ചു.

ഉത്തര്‍ പ്രദേശില്‍ മത്സരിക്കാന്‍ ബിജെപി സീറ്റുകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് എസ്ബിഎസ്പി മുന്നണി ബന്ധം ഉപേക്ഷിച്ചത്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായിരുന്ന രാജ്ഭര്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കുകയുണ്ടായി. എന്നാല്‍ രാജി യോഗി ആദിത്യനാഥ് അംഗീകരിച്ചിട്ടില്ല. എന്‍ഡിഎ സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ യുപിയില്‍ 36 സീറ്റുകളില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുകയാണ്.

English summary
Om Prakash Rajbhar asks party workers to beat BJP leaders with shoes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more