റിപ്പബ്ലിക്ക് ദിനത്തിൽ മന്ത്രിമാർ പ്രസംഗിച്ചതെന്ത്? വിശദാംശങ്ങൾ ആവശ്യപ്പെട്ട് രാജ്ഭവൻ
കൊച്ചി: റിപ്പബ്ലിക്ക് ദിന പരിപാടിയിൽ മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് രാജ്ഭവൻ. ജില്ലാ ആസ്ഥാനത്ത് റിപ്പബ്ലിക്ക് ദിന പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശമാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരോട് ആവശ്യപ്പെട്ടത്. മന്ത്രിമാരുടെ പ്രസംഗം സംബന്ധിച്ച വാർത്തകളുടെ സ്കാൻ ചെയ്ത കോപ്പി അയച്ചുനൽകാനാണ് ആവശ്യം.
പൌരത്വ നിയമം സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് രാജ്ഭവൻ മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ മന്ത്രിമാർ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങളിൽ നടത്തുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടാറില്ല. എന്നാൽ പബ്ലിക് റിലേഷൻസ് വകുപ്പ് വകുപ്പിന്റെ തീരുമാനം അനുസരിച്ച് മുന്നോട്ട് നീങ്ങാമെന്ന നിലപാടിലാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ.

അതേ സമയം പൌരത്വ നിയമ ഭേദഗതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ള മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിവരങ്ങൾ അറിയാനാണ് നീക്കമെന്നും സംശയിക്കുന്നുണ്ട്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളുടെ വാർത്തയുടെ കോപ്പികളാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications