രാജ്ദീപും സാഗരികയും രാജിവക്കും?
ദില്ലി: രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രാജ് ദീപ് സര്‍ദേശായിയും സാഗരിക ഘോഷും രാജിവക്കുമോ... രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഇതാണ്.
സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റ എഡിറ്റര്‍ ഇന്‍ ചീഫ് ആണ് രാജ്ദീപ് സര്‍ദേശായി. സാഗരിക ഘോഷ് ഡെപ്യൂട്ടി എഡിറ്ററും.

സിഎന്‍എന്‍-ഐബിഎന്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കിയതോടെയാണ് സര്‍ദേശായിയുടേയും സാഗരിക ഘോഷിന്റേയും രാജി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ജൂണ്‍ 30 വരെ ഇവര്‍ സര്‍വ്വീസില്‍ ഉണ്ടായിരിക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അവധിയിലായിരിക്കും.
രാജ്ദീപ് സര്‍ദേശായിക്കും സാഗരികക്കും ചാനലില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ റിലയന്‍സിന് തന്നെ ഇവര്‍ വില്‍ക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരാണ് രാജ്ദീപും സാഗരികയും. സിഎന്‍എന്‍-ഐബിഎന്‍ വിട്ടാല്‍ ഇവര്‍ എന്ത് ചെയ്യുമെന്നാണ് മാധ്യമ ലോകം കാത്തിരിക്കുന്നത്. രണ്ട് പേര്‍ക്കും ഫോക്കസ് ടീവിയില്‍ നിന്ന് വന്‍ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സാഗരിക ഈ ഓഫര്‍ സ്വീകരിച്ചതായും വാര്‍ത്തകളുണ്ട്.
എന്നാല്‍ രാജ്ദീപ് ഇനി തന്റെ മാധ്യമ പ്രവര്‍ത്തനത്തിന് ചെറിയൊരു ഇടവേള നല്‍കാന്‍ ഒരുങ്ങുകയാണത്രെ. ഒരു പുസ്തക രചനയും അദ്ദേഹത്തിന്റെ പദ്ധതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications