എന്തുകൊണ്ട് കേരളത്തെ കണ്ട് പഠിക്കണം... രാജ്ദീപ് സര്‍ദേശായി പറയുന്നു; ഇത് കേള്‍ക്കൂ...
ദില്ലി: രജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ ആകെ സ്തംബ്ധരായിരിക്കുകയാണ്. ഓരോദിനവും രോഗബാധ കൂടിക്കൂടി വരുന്നു. അതോടൊപ്പം തന്നെ മരണങ്ങളും. പുറത്ത് വരുന്ന കണക്കുകളേക്കാള്‍ എത്രയോ വലുതാണ് പുറത്ത് വരാത്ത കണക്കുകള്‍ എന്നാണ് വിലയിരുത്തല്‍.
ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ കിട്ടാതെ അനേകംപേര്‍ മരിക്കുന്ന സാഹചര്യവും ഉണ്ടായി. രാജ്യമിപ്പോള്‍ ഓക്സിജന്‍ പ്രതിസന്ധി മറികടക്കാനുള്ള നെട്ടോട്ടത്തിലാണ്. അപ്പോഴും വലിയ പ്രശ്നങ്ങളില്ലാതെ തലയുയര്‍ത്തി നിന്ന സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് കേരളത്തെ കണ്ട് പഠിക്കണം എന്ന് പറയുന്നവരില്‍ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയും ഉണ്ട്. പരിശോധിക്കാം...

രാജ്ദീപിന് ആദ്യം കിട്ടിയത്
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മുമ്പും പ്രശംസിച്ചിട്ടുള്ള ആളാണ് രാജ്ദീപ് സര്‍ദേശായി. എന്നാല്‍ അന്ന് അങ്ങനെ ചെയ്തതിന് അദ്ദേഹത്തിന് കിട്ടിയത് ഭീഷണികളും തെറിവിളികളും ആണ്. അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ട്വീറ്റ്.

കേരള മോഡല്‍
പൊതുജനാരോഗ്യത്തില്‍ നിക്ഷേപം നടത്തുന്ന കേരള മോഡലിനെ മുമ്പ് പ്രശംസിച്ചതിന് തനിക്ക് ഏറെ ഭീഷണികള്‍ കിട്ടിയിട്ടുണ്ട്. അന്ന് ഭീഷണിപ്പെടുത്തിയവരുടെ അറിവിലേക്ക് മറ്റൊരു വസ്തുത കൂടി പങ്കുവയ്ക്കുന്നു എന്ന മട്ടിലാണ് രാജ്ദീപ് തുടരുന്നത്.

ഓക്സിജന്‍ തന്നെ
മറ്റ് സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ലഭ്യതയില്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍, കേരളം ഓക്സിജന്‍ മിച്ചമുള്ള സംസ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം കേരളം 58 ശതമാനം ഓക്സിജന്‍ സംഭരണം കൂട്ടുകയും ചെയ്തുവെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് പഠിക്കാം
കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണം എന്നണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ നിന്ന് പഠിക്കാനും സ്വീകരിക്കാനും ഒരുപാടുണ്ട്. ആരോഗ്യ രംഗത്തുള്ള നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് മാര്‍ഗ്ഗമെന്നും അദ്ദേഹം പറയുന്നു.
|
ട്വീറ്റ് ഇങ്ങനെ
പൊതുജനാരോഗ്യത്തില്‍ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന്റെ പേരില്‍ എന്നെ ഭീഷണിപ്പെടുത്തിയവരുടെ ശ്രദ്ധയിലേക്ക് ഒരു സത്യം കൂടി ചൂണ്ടിക്കാണിക്കുന്നു കേരളം ഓക്സിജ ആവശ്യത്തില്‍ അധികമുള്ള ഒരു സംസ്ഥാനമാണ്. കഴിഞ്ഞ ഒരു വര്‍ഷം അവര്‍ 58 ശതമാന സംഭരണം വര്‍ദ്ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് പഠിക്കാനും ഉള്‍ക്കൊള്ളാനും ഒരുപാടുണ്ട്. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.

പിന്തുണ
രാജ്ദീപ് സര്‍ദേശായിയെ ഇക്കാര്യത്തില്‍ പിന്തുണച്ച് ഒരുപാട് പേര് രംഗത്ത് വരുന്നുണ്ട്. കേരളത്തിലെ ആരോഗ്യമേഖല എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ടതാകുന്നു എന്ന് കൊവിഡ് മരണത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി പലരും സമര്‍ത്ഥിക്കുന്നത് കമന്റുകളില്‍ കാണാം.

എതിര്‍ക്കുന്നവരും
എന്നാല്‍ ഇക്കാര്യത്തില്‍ രാജ്ദീപിനെ എതിര്‍ക്കുന്നവരും ഒരുപാടുണ്ട്. കേരളത്തില്‍ ഏറ്റവും അധികം ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തികളുടെ കമ്പനി ആണെന്നാണ് ഇവരുടെ വാദം. അതുപോലെ തന്നെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ നല്ല കാര്യങ്ങള്‍ മാത്രമേ രാജ്ദീപ് പറയുകയുള്ളു എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications