അടുത്തത് ഇന്ത്യാ ഗേറ്റിന്റെ പേരാണോ മാറ്റുന്നത്; ബിജെപി എംപിയെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി
ദില്ലി: രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജെഎന്‍യു സര്‍വ്വകലാശാലയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കണമെന്ന് പറഞ്ഞ ബിജെപി എംപി ഹന്‍സ് രാജ് ഹാന്‍സിനെ പരിഹസിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി. ജെന്‍യുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര സര്‍വ്വകലാശാല (എംഎന്‍യു) എന്നാക്കിയതിന് ശേഷം അടുത്തത് ഇന്ത്യാ ഗേറ്റായിരിക്കുമോ എന്നാണ് രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം എന്നീ കാര്യങ്ങളില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുമ്പോഴാണ് ജെഎന്‍യുവിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം ഹന്‍സ് രാജ് മുന്നോട്ടുവെച്ചത്.

എല്ലാവരും സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്. ജെഎന്‍യുവിന്റെ പേര് മാറ്റി എംഎന്‍യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ടെന്ന് ഹാന്‍സ് രാജ് പറഞ്ഞു. അസാധ്യമായതെല്ലാം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി മോദിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള പാർലമെന്റംഗമാണ് ഇദ്ദേഹം.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications