കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയ മിർസക്ക് പിന്നാലെ പ്രണബ് മുഖർജിയും രാജ്ദീപ് സർദേശായിയെ ഒരു പാഠം പഠിപ്പിച്ചു.. ട്വിറ്ററിൽ വൈറൽ!

  • By Muralidharan
Google Oneindia Malayalam News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടി വി അവതാരകനുമാണ് രാജ്ദീപ് സർദേശായി. ദൃശ്യമാധ്യമ രംഗത്ത് ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ജേർണലിസ്റ്റുകളിൽ ഒരാൾ. പക്ഷേ ഇത്രയും സീനിയറാണെങ്കിലും വടികൊടുത്ത് അടിവാങ്ങുന്ന അവതാരകരുടെ കൂട്ടത്തിലാണ് രാജ്ദീപിനും സ്ഥാനം. മുമ്പ് സാനിയ മിർസ രാജ്ദീപിനെ നന്നായി ഒന്ന് കൊട്ടി വിട്ടിരുന്നു.

<strong>ഇന്ത സ്പീഡ് പോതുമാ എന്നാ കൊഞ്ചം വേണമാ.. ബോൾട്ട് കുമ്മനത്തിന്റെ ജനരക്ഷയാത്രയുടെ സ്പീഡിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ, ട്രോളെന്ന് പറഞ്ഞാൽ എമ്മാതിരി ട്രോൾ!!</strong>ഇന്ത സ്പീഡ് പോതുമാ എന്നാ കൊഞ്ചം വേണമാ.. ബോൾട്ട് കുമ്മനത്തിന്റെ ജനരക്ഷയാത്രയുടെ സ്പീഡിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ, ട്രോളെന്ന് പറഞ്ഞാൽ എമ്മാതിരി ട്രോൾ!!

ഇപ്പോഴിതാ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും രാജ്ദീപ് സർദേശായിയെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്. നിങ്ങൾ സംസാരിക്കുന്നത് ഒരു മുൻ രാഷ്ട്രപതിയോടാണ് എന്നും ഇടക്ക് കേറി സംസാരിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം എന്നുമായിരുന്നു ഇത്. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രണബ് മുഖർജിയുടെ മറുപടി

പ്രണബ് മുഖർജിയുടെ മറുപടി

തന്‍റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നതുമായി ബന്ധപ്പെട്ടാണ് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ഇന്ത്യ ടുഡേ ചാനലിലെത്തിയത്. രാജ്ദീപ് സര്‍ദേശായിയാരുന്നു ഇന്റർവ്യൂ നടത്തിയത്. മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി അടുത്ത ചോദ്യം ഉന്നയിച്ച രാജ്ദീപ് സർദേശായിയോടാണ് പ്രണബ് മുഖർജി മുഖം കറുത്ത് മറുപടി പറഞ്ഞത്.

ആരോടാണ് സംസാരിക്കുന്നത്

ആരോടാണ് സംസാരിക്കുന്നത്

താൻ മറുപടി പറയുമ്പോൾ ഇടയിൽ കയറി ചോദിക്കരുത്. താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓർമ വേണം. ദയവ് ചെയ്ത് ഇടപെടരുത്, ടി വി സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്ക് കൊതിയൊന്നുമില്ല. നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നത് - പ്രണബ് മുഖർജിയുടെ വാക്കുകളോട് ക്ഷമ പറഞ്ഞുകൊണ്ടാണ് രാജ്ദീപ് പ്രതികരിച്ചത്.

സംഭവം വൈറലായി

സംഭവം വൈറലായി

ടി വി അവതാരകര്‍ അതിഥികളായി എത്തുന്നവരോട് അനാവശ്യ സ്വാതന്ത്ര്യം എടുക്കുന്നതും ശബ്ദം ഉയർത്തുന്നതും ഒന്നും സോഷ്യൽ മീഡിയയ്ക്കും ഇഷ്ടമുള്ള കാര്യമല്ല. രാജ്ദീപ് സർദേശായിക്ക് പ്രണബ് മുഖർജി കൊടുത്ത മറുപടി വേണ്ടത് തന്നെ എന്ന് പറഞ്ഞ് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

രാജ്ദീപ് പ്രതികരിക്കുന്നു

രാജ്ദീപ് പ്രതികരിക്കുന്നു

അഭിമുഖത്തിൽ പ്രണബ് മുഖർജിയോട് സോറി പറഞ്ഞെങ്കിലും മാധ്യമപ്രവർത്തകന്റെ ജോലി ചോദ്യം ചോദിക്കലാണ് എന്നാണ് രാജ് ദീപ് ട്വിറ്ററിൽ എഴുതിയത്. ഉത്തരം പറയേണ്ടത് പ്രണബ് ദായാണ്. മറ്റേതെങ്കിലും ജേർണലിസ്റ്റുകള്‍ ഈ ഭാഗം എഡിറ്റ് ചെയ്യുമായിരുന്നു. തങ്ങൾ മാധ്യമപ്രവർത്തകർ പാറ്റകളാണ്. രാഷ്ട്രീയക്കാർ പൂമ്പാറ്റകളും. - രാജ്ദീപ് എഴുതി.

സാനിയയോട് കേട്ടത്

സാനിയയോട് കേട്ടത്

സൂപ്പര്‍ സ്റ്റാര്‍ ടെന്നീസ് താരമായ സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് സര്‍ദേശായി ഒരു ലൈവ് ഷോയില്‍ താരത്തോട് സെക്‌സിസ്റ്റ് ചോദ്യം ഉയര്‍ത്തിയത്. സര്‍ദേശായിയുടെ ചോദ്യത്തിന് മുന്നില്‍ പതറാതെ സാനിയ മിര്‍സ ഉത്തരം പറഞ്ഞു. ആ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

രാജ്ദീപിൻറെ ചോദ്യം

രാജ്ദീപിൻറെ ചോദ്യം

സാനിയ മിര്‍സയെപ്പോലെ പ്രമുഖയായ ഒരു സ്‌പോര്‍ട്‌സ് താരത്തോട് ഇത്തരമൊരു ചോദ്യം ഉയര്‍ത്തിയ സര്‍ദേശായിയെ ആളുകള്‍ വിമര്‍ശിക്കുകയും ട്രോള്‍ ചെയ്യുകയും ഉണ്ടായി. കളിയൊക്കെ നിര്‍ത്തി സെറ്റിലാകുന്നില്ലേ. അമ്മയാകണ്ടേ എന്നൊക്കെയായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഞാന്‍ സെറ്റിലാകാത്തതില്‍ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി.

സാനിയയുടെ മറുപടി

സാനിയയുടെ മറുപടി

അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പര്‍ വണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ഉയര്‍ത്തി. ആദ്യം കല്യാണം പിന്നെ കുട്ടി ആദ്യം കല്യാണം പിന്നെ കുട്ടി ആദ്യം വിവാഹം കഴിക്കുക. പിന്നെ പ്രസവിക്കുക - സ്ത്രീകള്‍ സെറ്റിലാകുക എന്ന് വെച്ചാല്‍ ഇതാണ്. എത്ര വിംബിള്‍ഡണ്‍ ജയിച്ചാലും ലോകത്തെ നമ്പര്‍ വണ്‍ ആയാലും ഇത് രണ്ടും ചെയ്തില്ലെങ്കില്‍ പിന്നെ സെറ്റിലായതായി കണക്കാക്കില്ല. സ്ത്രീകളുടെ ദുര്യോഗമാണത്. സാനിയ വീണ്ടും പറഞ്ഞു.

രാജ്ദീപ് മാപ്പ് പറഞ്ഞു

രാജ്ദീപ് മാപ്പ് പറഞ്ഞു

സാനിയ മിര്‍സയ്ക്ക് ഈ ചോദ്യം മോശമായി തോന്നി എന്ന് തിരിച്ചറിഞ്ഞ രാജ്ദീപ് സര്‍ദേശായി അപ്പോള്‍ത്തന്നെ ക്ഷമാപണവും നടത്തി. ഒരു പുരുഷ അത്‌ലറ്റിനോട് താന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു എന്നും മടിയേതും കൂടാതെ അദ്ദേഹം തുറന്നു സമ്മതിച്ചു. - ഇതിന് ശേഷമാണ് പ്രണബ് മുഖർജിയും രാജ്ദീപിനെ സമാനമായ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നത്.

English summary
During an exclusive interview with the former president on India Today TV, there were a host of issues that were discussed. A video of former President Pranab Mukherjee telling senior journalist Rajdeep Sardesai not to interrupt has been doing the rounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X