പത്തരമാറ്റ് വിഷം! വ്യാജ വാർത്ത നൽകിയ അർണബിന്റെ റിപ്പബ്ലിക് ടിവിക്കെതിരെ രാജ്ദീപ് സർദേശായി
ദില്ലി: ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത നല്കിയ റിപ്പബ്ലിക് ടിവിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അര്‍ണബ് ഗോസ്വാമിയുടെ ചാനലിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി.
''കഴിഞ്ഞ കുറേ മണിക്കൂറുകളായി ജാമിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണ് എന്ന് തനിക്ക് പറയാനാവും. പരിഷ്കൃത ജനാധിപത്യരാജ്യങ്ങളില്‍ ഈ ചാനലിനെ ആറ് മാസത്തേക്ക് എങ്കിലും നിരോധിക്കാന്‍ ഈയൊരു വ്യാജ വാര്‍ത്ത ധാരാളമാണ്. പത്തരമാറ്റ് വിഷം'' എന്നാണ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിലേക്ക് കടന്ന് കയറി പ്ലസ് ടു വിദ്യാര്‍ത്ഥിയായ അക്രമിയാണ് കഴിഞ്ഞ ദിവസം വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ബജ്റംഗ്ദള്‍ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ടിവി ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയത് ജാമിയ പ്രക്ഷോഭകര്‍ തോക്കുപയോഗിച്ചുവെന്നും അക്രമാസക്തരായി എന്നുമാണ്.
റിപ്പബ്ലിക് ചാനല്‍ നല്കിയ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും രാജ്ദീപ് സര്‍ദേശായി പങ്കുവെച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവിക്കെതിരെ സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. BanRepublicTv ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ അർണബ് ഗോസ്വാമി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. തുടക്കത്തിൽ പ്രക്ഷോഭകരാണ് തോക്കുപയോഗിച്ചത് എന്നാണ് എല്ലാവരും കരുതിയെന്നും എന്നാൽ പിന്നീട് തെറ്റ് മനസ്സിലായപ്പോൾ തിരുത്തിയെന്നുമാണ് അർണബ് വിശദീകരിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications