ഇന്ത്യാ ടുഡെ-ആക്സിസ് പോള്‍ കൃത്യമാണോ? സത്യം വെളിപ്പെടുത്തി സര്‍ദീപ് ദേശായി
ദില്ലി: പ്രതിപക്ഷ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ എല്ലാം ഒരുമിച്ച് പ്രവചിച്ചത്. ഇതോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ച നിലയിലാണ് ബിജെപി. അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്ന വിമര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.വിദേശ രാജ്യങ്ങളിലെ എക്സിറ്റ് പോളുകള്‍ പാളിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇത് സമര്‍ത്ഥിക്കുന്നുമുണ്ട്. അതിനിടെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കുറിച്ച് തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ രാജ്ദീപ് സര് ദേശായി.

ഇന്ത്യാ-ടുഡേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണോ എന്ന ചോദ്യത്തിനാണ് രാജ്ദീപിന്റെ മറുപടി ഇങ്ങനെ. "കഴിഞ്ഞ രാത്രി മുതല്‍ നിരവധി പേര് എക്സിറ്റ് പോള്‍ ഫലം കൃത്യമാണോ എന്ന് ചോദിക്കുന്നുണ്ട്. A. പ്രവചനം എന്റേതല്ല, ആക്സിസിന്റേതാണ്, B.അവര്‍ നല്കിയ കണക്കുകള്‍ അതുപോലെ നല്‍കുകയാണ് ചെയ്തത്,C.പോള്‍ സംഖ്യകകളല്ല, തരംഗമാണ്, D. ആക്സിസിന്റെ വിവരങ്ങള്‍ മികച്ചതാണ്,E. പ്രവചനങ്ങള്‍ തെറ്റാനും ഇടയുണ്ട്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോള്‍ 339 മുതല്‍ 365 സീറ്റുകള്‍ വരേയാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചത്.യുപിഎയ്ക്ക് 77 മുതല്‍ 108 സീറ്റുകള്‍ വരെയെ പ്രവചിക്കുന്നുള്ളൂ. അതേസമയം എക്സിറ്റ് പോളുകളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ പിന്‍വലിച്ചു. നിലവില്‍ ഈ വെബ് പേജുകള്‍ 404 നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളുടെ വിവരങ്ങള്‍ തെറ്റായാണ് സര്‍വ്വേയില്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കുന്നു പോലുമില്ല. ഇവിടെ ഡിഎംകെ നേതാവ് ദയാനിധി മാരനും പാട്ടാളി മക്കള്‍ കച്ചി നേതാവ് സാം പോളും തമ്മിലാണ് മത്സരം.
Since last night, lots of people asking: are your numbers for ‘real’? A) numbers not ‘mine’ but Axis b) we have gone by raw data c) poll picks up a trend, not just a number d) Axis has a good track record and its reputation is on line e) polls can go wrong! #IndiaTodayAxisPoll
— Citizen/नागरिक/Dost Rajdeep (@sardesairajdeep) 20 May 2019
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications