കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ ടുഡെ-ആക്സിസ് പോള്‍ കൃത്യമാണോ? സത്യം വെളിപ്പെടുത്തി സര്‍ദീപ് ദേശായി

  • By
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ഇത്തവണ എന്‍ഡിഎ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ എല്ലാം ഒരുമിച്ച് പ്രവചിച്ചത്. ഇതോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ച നിലയിലാണ് ബിജെപി. അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്ന വിമര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.വിദേശ രാജ്യങ്ങളിലെ എക്സിറ്റ് പോളുകള്‍ പാളിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇത് സമര്‍ത്ഥിക്കുന്നുമുണ്ട്. അതിനിടെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കുറിച്ച് തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ രാജ്ദീപ് സര്‍ ദേശായി.

rajdeepdd-15

<strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും</strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും

ഇന്ത്യാ-ടുഡേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണോ എന്ന ചോദ്യത്തിനാണ് രാജ്ദീപിന്‍റെ മറുപടി ഇങ്ങനെ. "കഴിഞ്ഞ രാത്രി മുതല്‍ നിരവധി പേര്‍ എക്സിറ്റ് പോള്‍ ഫലം കൃത്യമാണോ എന്ന് ചോദിക്കുന്നുണ്ട്. A. പ്രവചനം എന്‍റേതല്ല, ആക്സിസിന്‍റേതാണ്, B.അവര്‍ നല്‍കിയ കണക്കുകള്‍ അതുപോലെ നല്‍കുകയാണ് ചെയ്തത്,C.പോള്‍ സംഖ്യകകളല്ല, തരംഗമാണ്, D. ആക്സിസിന്‍റെ വിവരങ്ങള്‍ മികച്ചതാണ്,E. പ്രവചനങ്ങള്‍ തെറ്റാനും ഇടയുണ്ട്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

<strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം</strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം

ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോള്‍ 339 മുതല്‍ 365 സീറ്റുകള്‍ വരേയാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചത്.യുപിഎയ്ക്ക് 77 മുതല്‍ 108 സീറ്റുകള്‍ വരെയെ പ്രവചിക്കുന്നുള്ളൂ. അതേസമയം എക്സിറ്റ് പോളുകളില്‍ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ പിന്‍വലിച്ചു. നിലവില്‍ ഈ വെബ് പേജുകള്‍ 404 നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്.

<strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?</strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

ഉത്തരാഖണ്ഡിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളുടെ വിവരങ്ങള്‍ തെറ്റായാണ് സര്‍വ്വേയില്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കുന്നു പോലുമില്ല. ഇവിടെ ഡിഎംകെ നേതാവ് ദയാനിധി മാരനും പാട്ടാളി മക്കള്‍ കച്ചി നേതാവ് സാം പോളും തമ്മിലാണ് മത്സരം.

English summary
rajdeep sardesais tweet about poll prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X