പെരുമാറ്റച്ചട്ടത്തിന് മുമ്പ് കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി... വസുന്ധര രാജെക്കെതിരെ കോണ്‍ഗ്രസ്!!
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വാഗ്ദാനങ്ങളുമായി രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു വസുന്ധര രാജെയുടെ പ്രഖ്യാപനം. ഇത് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്. ബിജെപിക്ക് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം മാറ്റിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത്രയും സുപ്രധാന തീരുമാനം അവസാന നിമിഷത്തേക്ക് മാറ്റിവെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കാര്യങ്ങളൊന്നും വസുന്ധര രാജെയ്ക്ക് ഓര്മയുണ്ടായിരുന്നില്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് ചോദിച്ചു.

ജയിക്കാനായി ഈ സമയത്ത് ഓരോ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് ബിജെപിയെന്നും സച്ചിന് പൈലറ്റ് പരിസിച്ചു. നേരത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ആരോണങ്ങള്‍ ഉന്നയിച്ചിരുന്നു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ സംസ്ഥാന സമിതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് കുലുക്കമില്ലെന്നാണ് ആരോപണം. മോദിക്കും ബിജെപിക്കും പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനാണ് സഹായിക്കുന്നതെന്നും ആരോപണമുണ്ട്.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28നും ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടം നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 20നുമാണ്. ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 11നാണ് ഫലം പ്രഖ്യാപിക്കുക. മിസോറാമിലും മധ്യപ്രദേശിലും ഇതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications