കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ടത്തിന് മുമ്പ് കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി... വസുന്ധര രാജെക്കെതിരെ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വാഗ്ദാനങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു വസുന്ധര രാജെയുടെ പ്രഖ്യാപനം. ഇത് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ്. ബിജെപിക്ക് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം മാറ്റിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത്രയും സുപ്രധാന തീരുമാനം അവസാന നിമിഷത്തേക്ക് മാറ്റിവെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ കാര്യങ്ങളൊന്നും വസുന്ധര രാജെയ്ക്ക് ഓര്‍മയുണ്ടായിരുന്നില്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ചോദിച്ചു.

1

ജയിക്കാനായി ഈ സമയത്ത് ഓരോ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് ബിജെപിയെന്നും സച്ചിന്‍ പൈലറ്റ് പരിസിച്ചു. നേരത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ആരോണങ്ങള്‍ ഉന്നയിച്ചിരുന്നു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ സംസ്ഥാന സമിതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് കുലുക്കമില്ലെന്നാണ് ആരോപണം. മോദിക്കും ബിജെപിക്കും പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനാണ് സഹായിക്കുന്നതെന്നും ആരോപണമുണ്ട്.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28നും ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടം നവംബര്‍ 12നും രണ്ടാം ഘട്ടം നവംബര്‍ 20നുമാണ്. ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 11നാണ് ഫലം പ്രഖ്യാപിക്കുക. മിസോറാമിലും മധ്യപ്രദേശിലും ഇതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും.

ഛത്തീസ്ഗഡില്‍ വോട്ടിംഗ് രണ്ട് ഘട്ടം... മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28ന് വോട്ടെടുപ്പ്ഛത്തീസ്ഗഡില്‍ വോട്ടിംഗ് രണ്ട് ഘട്ടം... മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28ന് വോട്ടെടുപ്പ്

2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും

English summary
raje announces free electricity for farmers just before poll code takes effect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X