കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ദുർഗക്കെതിരെ ഏഷ്യാനെറ്റ് മുതലാളിയും; എന്തുകൊണ്ട് സെക്സി മേരിയും ആയിഷയും ഇല്ലാത്തതെന്ന് എംപി

  • By Desk
Google Oneindia Malayalam News

ദില്ലി: എസ് ദുർഗ എന്ന സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമ ഗോവ യിൽ നടക്കുന്ന ഐഎഫ്എഫ്ഐയിൽ നിന്നും ഒഴിവാക്കിയത് വൻ വിവാദമായിരിക്കെ സിനിമക്കെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ. സിനിമ മേഖലകളിലടക്കം പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് രാജീവ് ചന്ദ്രശേഖരറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ ഗൗരവ് സി സാവന്തിന്റെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖരൻ രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സെക്സി ദുർഗ, സെക്സി രാധ എന്നീ പേരുകൾ മാത്രമിടുന്നു, സെക്സി മേരി, സെക്സി ഫാത്തിമ, സെക്സി ആയിഷ തുടങ്ങിയ പേരുകൾ ഇടുന്നില്ല എന്നായിരുന്നു ഗൗരവി സാവന്തിന്റെ ട്വീറ്റ്.

ജിഷ്ണു പ്രണോയ് കേസ്; സിബിഐയുടേത് കള്ള സത്യവാങ്മൂലം? സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് വ്യക്തം!ജിഷ്ണു പ്രണോയ് കേസ്; സിബിഐയുടേത് കള്ള സത്യവാങ്മൂലം? സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് വ്യക്തം!

ഈത് വളെര പ്രാധാന്യം അർഹിക്കുന്ന ചേദ്യമാണ്. ഇതിനെ കുറിച്ച് അറിയാൻ എനിക്കും താൽപ്പര്യമുണ്ടെന്നായിരുന്നു ചന്ദ്രശേഖരന്റെ കമന്റ്, ആവിഷ്കകാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. പക്ഷേ എന്തുകൊണ്ട് ഇത്തരം നീക്കങ്ങൾ ഒരു ഭാഗത്തേക്ക് മാത്രം പോകുന്നു എന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യൻ സിനിമക്കാർ ഫത്വകളെയും സ്റ്റുഡിയോകൾ നശിപ്പിക്കപ്പെടുമെന്നും വിചാരിച്ച് ഭവപ്പെടുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയർ എഡിറ്റർ ആർതി ടീക്കോ സിങ് രാജീവ് ചന്ദ്രശേഖരന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മേരിയും ആയിഷയുമൊന്നും സെക്സികളല്ലെയെന്നും ആർതി ടീക്കോ സിങ് ചോദിക്കുന്നു. സെക്സിനസ്സ് എല്ലായിപ്പോഴും ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്സി ദുർഗ എസ് ദുർഗയായി

സെക്സി ദുർഗ എസ് ദുർഗയായി

സെൻസർ ബോർഡിന്റെ ഇടപെടൽ കൊണ്ട് സെക്സി ദുർഗ എന്ന പേര് മാറ്റി എസ് ദുർഗ എന്നാക്കിയാണ് സനൽകുമാർ ശശിധരൻ ചിത്രം പ്രദർശനത്തിനെത്തിക്കാൻ തയ്യാറായത്. എന്നാൽ അവസാന നിമിഷം ഗോവയിൽ നടക്കുന്ന രാജ്യാന്ത്ര ചലച്ചിത്രമേളയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ കാരണം ഒഴിവാക്കപ്പെടുകയായിരുന്നു. ∙ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് എന്നീ ചലച്ചിത്രളെ പനോരമ സെലക്ഷനിൽനിന്ന് ഒവിവാക്കാനുള്ള നീക്കത്തെ എതിർക്കുന്നതായി ചലച്ചിത്ര മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാം പ്രേക്ഷകരുടെ സുരക്ഷ കണക്കിലെടുത്ത്

എല്ലാം പ്രേക്ഷകരുടെ സുരക്ഷ കണക്കിലെടുത്ത്

എന്നാൽ ഗോവയിൽ വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് സൻകുമാർ ശശിധരന്റെ എസ് ദുർഗയും, ന്യൂഡും ഒഴിവാക്കിയത് പ്രേക്ഷകരുടെ സുരക്ഷ കണക്കിലെടുത്താണെന്ന വാദവുമായി ഐഎസ്എസ്ഐ സ്റ്റിയറിങ് കമ്മറ്റി അംഗം വാണി തൃപദി രംഗത്തെത്തിയിരുന്നു. അതിവൈകാരിക ഘടകങ്ങൾ പരിഗണിച്ചും, പ്രേക്ഷകരായി എത്തുന്നവരുടെ സുരക്ഷ മുൻനിർത്തിയുമാണ് രണ്ട് സിനിമകൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അവർ പറ‍ഞ്ഞു. സർക്കാർ നടത്തുന്ന ഫെസ്റ്റിവലാണ് ഐഎഫ്എഫ്ഐ. അങ്ങിനെ വരുമ്പോൾ അതിവൈകാരികമായ ഘടകങ്ങൾ ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വാണി തൃപദി പറയുന്നു.

സ്വാതന്ത്ര്യം പരിപൂർണ്ണമല്ല

സ്വാതന്ത്ര്യം പരിപൂർണ്ണമല്ല

സ്വാതന്ത്ര്യം എന്നാൽ അത് പരിപൂർണ്ണമല്ല. ഫിലിം മേക്കർ ആണെങ്കിൽ കൂടി ചുറ്റും ഉയരുന്ന വികാരങ്ങളെ നമ്മൾ കാണാതെ പോകരുത്. സെൻസിറ്റീവ് ഡെമോക്രസിയാണ് നമ്മുടേത്. കേന്ദ്രസർക്കാർ സിനിമകൾ പ്രദേശിപ്പിക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ പ്രത്യേക കാരങ്ങൾ എന്തെങ്കിലും ഉണ്ടായിരിക്കുമെന്നും തൃപദി വ്യക്തമാക്കി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ഒപ്പം തന്നെയണ് ഞാൻ. പക്ഷേ പൊതു ഇടത്ത് സിനിമ പ്രദർശിപ്പിക്കേണ്ടി വരുമ്പോൾ ആ സിനിമയുടെ പശ്ചാത്തലവും, അത് മുന്നോട്ട് വെയ്ക്കുന്നത് എന്താണെന്നും നമ്മൾ പരിഗണിക്കേണ്ടതുണ്ടെന്ന് തൃപദി വാദിക്കുന്നു. വ്യവസ്ഥയ്ക്കുള്ളിൽ നിന്ന് പ്രതിഷേധിക്കുകയായിരുന്നു ജൂറി ചെയർമാൻ ആയിരുന്ന സുജോഷ് ഘോഷ് ചെയ്യേണ്ടിയിരുന്നതെന്നും വാണി തൃപദി പറഞ്ഞു.

എല്ലാം അവസാന നിമിഷം

എല്ലാം അവസാന നിമിഷം

ഐഎഫ്എഫ് ഐ ചെയർമാൻ സുജോഷ് ഘോഷ് ഇക്കാരണം കൊണ്ട് രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ചെയ്തത് ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് വാണി തൃപദിയുടെ വാദം. മാധ്യമങ്ങളിലൂടെയല്ല രാജി പുറത്തു വിടേണ്ടിയരുന്നത്. ഇത് ശരിയായില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണഅ സിനിമയുടെ ലക്ഷ്യം. ആഗോള സിനിമയുമായി ബന്ധപ്പെടാനുള്ള വഴിയാണ് ഐഎഫ്എഫ്ഐ. വ്യത്യസ്തതയും ആധികാരികതയുമാണ് ഫിലിം ഫെസ്റ്റിവലിൻ നേതൃത്വം നൽകുന്ന കമ്മറ്റിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും വാണി തൃപദി പറഞ്ഞിരുന്നു. നവംബർ 20 മുതൽ 28 വരെയാണ് രാജ്യന്തര ചലച്ചിത്രേത്സവം നടക്കുന്നത്. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, ജൂറി അംഗങ്ങള്‍ അറിയാതെയാണ് ചിത്രങ്ങള്‍ മന്ത്രാലയം പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നൊഴിവാക്കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നീക്കം അമ്പരപ്പിച്ചുവെന്ന് സനല്‍ കുമാര്‍ ശശിധരനും ജാദവും വ്യക്തമാക്കിയിരുന്നു.

English summary
Rajeev Chandrasekhar MP condemns Sexy Durga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X