രാജീവ് ചന്ദ്രശേഖർ എംപി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചു..
റിപ്പബ്ലിക് ടിവിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനവും രാജിവെയ്ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ബെംഗളൂരു: രാജീവ് ചന്ദ്രശേഖർ എംപി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചു. ബിജെപി പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ സ്ഥാനത്തിന് പുറമേ ഇംഗ്ലീഷ് വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനവും രാജിവെയ്ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. റിപ്പബ്ലിക് ടിവി എംഡി സ്ഥാനത്ത് നിന്നും, എആർജി ഔട്ട് ലൈനർ-ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിവാകാനായി അദ്ദേഹം രാജി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിലെയും റിപ്പബ്ലിക് ടിവിയിലെയും ഓഹരികൾ നിലനിർത്തിയാണ് രാജീവ് ചന്ദ്രശേഖർ സ്ഥാനങ്ങൾ ഒഴിഞ്ഞിരിക്കുന്നത്. നേരത്തെ 2006ൽ സ്വതന്ത്ര എംപിയായി കർണ്ണാടകയിൽ നിന്ന് അദ്ദേഹം രാജ്യസഭയിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി ടിക്കറ്റിലായിരുന്നു രാജീവ് ചന്ദ്രശേഖർ വീണ്ടും രാജ്യസഭ എംപിയായത്. രാജീവ് ചന്ദ്രശേഖറിന്റെ ജുപ്പീറ്റർ ക്യാപിറ്റൽ ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡ പ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലാണ് മുതൽ മുടക്ക് നടത്തിയിട്ടുള്ളത്.












Click it and Unblock the Notifications