കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

Google Oneindia Malayalam News

ദില്ലി; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചനം. ഭരണഘടനയുടെ 142ാം അനുച്ഛേദം ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.

ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ചാണ് വിധി പറഞ്ഞത്. മോചനം സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കാൻ വൈകിയതോടെ പേരറിവാളാൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പേരറിവാളിന്റെ മോചനത്തിനെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ എതിർത്തിരുന്നു. തമിഴ്നാട് ഗവർണർ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ കേന്ദ്രസർക്കാരിന്റേയും ഗവർണറുടേയും നിലപാടിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

 perarivalan-1621484898-165285178

1991 ലാണ് കേസിൽ പേരറിവാളൻ അറസ്റ്റിലായത്. ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സിബിഐ യാണ് പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്. സംഭവ സമയത്ത് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ പേരറിവാളനെതിരെ ചുമത്തിയത്.

വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ 1998 ജനവരി 28 നാണ് രാജീവ് ഗാന്ധി വധക്കേസിലെ 26 പേർക്ക് സുപ്രീം കോടതി വധി ശിക്ഷ വിഝിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിൽ മൂന്ന് പ്രതികളുടം വധ ശിക്ഷ ജീവപര്യന്തമാക്കി. 19 പേരെ കേസിൽ വെറുതേ വിട്ടു. നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷയാണ് ശരിവെച്ചത്. എന്നാൽ 2014 ൽ നളിനിയുടേയും പേരറിവാളന്റേയും വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി കുറച്ചു. തമിഴ്നാട് സർക്കാരിന്റേയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേയും ഇടപെടലിനെ തുടർന്നായിരുന്നു നടപടി.

അതിനിടെ 26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി കേസിൽ പരോൾ ലഭിച്ചു. എട്ട് തവണ കേസിൽ പരോൾ ലഭിച്ചിരുന്നു. അവസാനമായി ഏപ്രിലിലായിരുന്നു പരോൾ ലഭിച്ചത്.

വർഷങ്ങളോളം ഏകാന്തതടവിൽ കഴിഞ്ഞിരുന്ന പേരറിവാളന്റെ ശിക്ഷാകാലയളവിലെ നല്ല നടപ്പ് പരിഹണിച്ചായിരുന്നു പരോൾ അനുവദിച്ചിരുന്നത്. ജയിലിൽ വെച്ച് ബി സി എ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിയറിംഗ് ഡിപ്ലോമയും പേരറിവാളാൻ കരസ്ഥമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
RajeeV Gandhi Case;Supreme Court Orders the release Of Perarivalan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X