Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം; സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ല, യെഡ്ഡിക്ക് ഭീഷണിയുമായി സ്വന്തം എംഎല്‍എ

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറിയെങ്കിലും ഇതുവരെ മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത്. മന്ത്രിസഭാ വിപൂലീകരണം നടത്താത്തിനെതിരെ പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തിന്‍റെ പ്രാണന്‍ എടുത്ത പ്രളയത സഹായമെത്തിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

അതിനിടെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്വന്തം എംഎല്‍എ. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറായില്ലേങ്കില്‍ യെഡ്ഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ലെന്നാണ് എംഎല്‍എ ഭീഷണി മുഴക്കിയത്.വിശദാംശങ്ങള്‍ ഇങ്ങനെ

 സര്‍ക്കാരിനെ താഴെയിറക്കും

സര്‍ക്കാരിനെ താഴെയിറക്കും

കര്‍ണാടകത്തില്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും പെട്ട് നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. എന്നാല്‍ പ്രളയം ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെയാണ് സ്വന്തം സര്‍ക്കാരിനെതിരെ പാലം വലിക്കുമെന്ന മുന്നറിയിപ്പുമായി എംഎല്‍എ രംഗത്തെത്തിയത്. അരഭവി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാലചന്ദ്ര ജാര്‍ഖിഹോളിയാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവേയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

 എംഎല്‍എയുടെ ഭീഷണി

എംഎല്‍എയുടെ ഭീഷണി

മണ്ഡലത്തിലെ ജനങ്ങളെ സഹായിക്കാന്‍ ഭരണകുടം തയ്യാറായില്ലേങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ലെന്നായിരുന്നു ജാര്‍ഖിഹോളിയുടെ ഭീഷണി.ജനങ്ങള്‍ക്ക് വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ട ഘട്ടമാണിത്. അത് തങ്ങളുടെ ഉത്തരവാദിത്തമാണ്. അത് നടപ്പാക്കാന്‍ സാധിച്ചില്ലേങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ല. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം പ്രളയ ദുരിതം ബാധിച്ച ബെല്‍ഗാവി ജില്ലയിലെ മണ്ഡലമാണ് അരഭാവി. എംഎല്‍എയുടെ ഭീഷണി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 യെഡിയൂരപ്പയ്ക്കെതിരെ പാലം വലിച്ചു

യെഡിയൂരപ്പയ്ക്കെതിരെ പാലം വലിച്ചു

2010 ല്‍ കര്‍ണാടകത്തിലെ ആദ്യ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 16 എംഎല്‍എമാരില്‍ ഒരാളാണ് ബാലചന്ദ്ര ജാര്‍ഖിഹോളി.
ജാര്‍ഖിഹോളി ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ യെഡ്ഡി സര്‍ക്കാരിനോട് വിശ്വാസം തെളിയിക്കാന്‍ അന്നത്തെ ഗവര്‍ണറായിരുന്ന ഹന്‍സ്രാജ് ഭരദ്വാജ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് സര്‍ക്കാരിനെ തുണച്ച് സ്പീക്കര്‍ കെജി ഗോപാലയ്യ ജാര്‍ഖിഹോളിയേയും മറ്റ് 15 എംഎല്‍എമാരേയും അയോഗ്യരാക്കുകയായിരുന്നു. ഇതോടെ വിശ്വാസം നേടാന്‍ യെഡിയൂരപ്പ സര്‍ക്കാരിന് സാധിച്ചു.അതേസമയം ജാര്‍ഖിഹോളി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും സ്പീക്കറുടെ നടപടിയെ തള്ളുകയും ചെയ്തിരുന്നു.

 രമേശ് ജാര്‍ഖിഹോളിയും

രമേശ് ജാര്‍ഖിഹോളിയും

ബെല്‍ഗാവിയിലെ അതിശക്തരായ ജാര്‍ഖിഹോളി കുടുംബാംഗമാണ് ബാലചന്ദ്ര ജാര്‍ഖിഹോളി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണക്കാരനായ രമേശ് ജാര്‍ഖിഹോളിയുടെ സഹോദരനാണ് ബാലചന്ദ്ര. രമേശ് ജാര്‍ഖിഹോളിയും 17 ഭരണകക്ഷി എംഎല്‍എമാരും താഴെ വീണതോടെയാണ് കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ നിലംപതിച്ചത്.

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+