കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷി തല്‍വാര്‍ വധം; ജയില്‍ മോചിതരായ മാതാപിതാക്കള്‍ പോയത് അതേ ഫ് ളാറ്റിലേക്ക്?

ജീവപര്യന്തം തടവിനെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് മോചനം സാധ്യമായത്.

  • By Anwar Sadath
Google Oneindia Malayalam News

നോയ്ഡ: മകള്‍ ആരുഷിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന മാതാപിതാക്കള്‍ ജയില്‍ മോചിതരായി. രാജേഷ് തല്‍വാര്‍, നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ ദാസ്‌ന ജയിലില്‍ നിന്നും തിങ്കളാഴ്ച പുറത്തിറങ്ങി. ജീവപര്യന്തം തടവിനെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ അലഹബാദ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് മോചനം സാധ്യമായത്.

കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യം
2008ല്‍ നോയ്ഡയിലെ ഫ് ളാറ്റില്‍വെച്ച് മകള്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേമരാജിനെയും കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതേ ഫ് ളാറ്റിലേക്കാണ് ഇവര്‍ തിരിച്ചുപോയത്. ഇരുവരെയും സ്വീകരിക്കാന്‍ റസിഡന്‍സ് അസോസിയേഷന്‍ യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നു. ഇവര്‍ നിരപരാധികളാണെന്നാണ് സൊസൈറ്റിയിലെ താമസക്കാര്‍ പറയുന്നത്.

അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി
രാജേഷ് തല്‍വാറിന്റെ സഹോദരന്‍ ദിനേഷ്, അഭിഭാഷകര്‍ തുടങ്ങിയവര്‍ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തിയിരുന്നു. ജയിലില്‍ നിന്നും നേരെ സായി ക്ഷേത്രത്തിലേക്ക് പോയശേഷമാണ് ഇവര്‍ ജല്‍വായു വിഹാര്‍ ഫ് ളാറ്റിലേക്ക് തിരിച്ചത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇരുവരെയും വെറുതെ വിടുന്നതെന്ന് അലഹബാദ് ഹൈക്കോടതി അറിയിച്ചിരുന്നു.

aarushi

ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലപാതകക്കേസ് ആണ് ആരുഷി തല്‍വാറിന്റേത്. കൊലചെയ്തത് ആരാണെന്ന് ഇപ്പോഴും കൃത്യമായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് തല്‍വാര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തതും ശിക്ഷിച്ചതും. ഇവരെ വെറുതെവിട്ടതോടെ ദമ്പതികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ സിബിഐയുടെ തീരുമാനം.
English summary
Aarushi-Hemraj murder case: Rajesh, Nupur Talwar walk free after 4 years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X