കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ വിശ്വസ്തന്‍ രജിബ് ബാനര്‍ജി തൃണമൂലിലേക്ക്? കുനാല്‍ ഘോഷിന്റെ വീട്ടില്‍ ചര്‍ച്ച

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ശക്തിയേറുന്നു. മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന രജിബ് ബാനര്‍ജി ബിജെപി വിടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ബിജെപിയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രജിബ് പങ്കെടുത്തിരുന്നില്ല. ഇതിനിടയില്‍ പ്രമുഖ ടിഎംസി നേതാവ് കുനാല്‍ ഘോഷിനെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് രജിബ്. ടിഎംസിയുടെ സംസ്ഥാന സെക്രട്ടറിയാണ് കുനാല്‍ ഘോഷ്. സൗഹൃദ സന്ദര്‍ശനമാണ് തന്റേതെന്ന് രജിബ് പറയുന്നു.

1

തന്റെ വരവില്‍ രാഷ്ട്രീയമില്ലെന്നും, ഇപ്പോള്‍ താന്‍ ബിജെപിക്കൊപ്പമാണെന്നും രജിബ് ബാനര്‍ജി പറയുന്നു. മുകുള്‍ റോയ് ടിഎംസിയില്‍ മടങ്ങിയെത്തിയത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണെന്നും രജിബ് ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ തൃണമൂല്‍ വിട്ടവരില്‍ എന്തെങ്കിലും പദവി കിട്ടിയത് സുവേന്ദു അധികാരിക്ക് മാത്രമാണ്. അതില്‍ കൂറുമാറി വന്നവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സുവേന്ദു നിലവില്‍ പ്രതിപക്ഷ നേതാവാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ച സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് രജിബ് വിട്ടുനിന്നിരുന്നു.

രജിബ് വിട്ടുനിന്നത് തൃണമൂലിലേക്ക് പോകുന്നതിന്റെ സൂചനയാണെന്ന് ബിജെപി കരുതുന്നുണ്ട്. നേരത്തെ മുകുള്‍ റോയിയും ഷമിക് ഭട്ടാചാര്യയും ഇതേ പോലെ ബിജെപി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും, മമതയെ മാത്രം ഏതിര്‍ക്കുന്ന രീതിയും ജനങ്ങള്‍ സ്വീകരിക്കില്ലെന്ന് രജിബ് ബാനര്‍ജി നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. കൊവിഡും യാസും കാരണം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്നും രജിബ് വ്യക്തമാക്കിയിരുന്നു.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

അതേസമയം സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടാണ് രജിബിന്റെ പോസ്‌റ്റെന്നാണ് സൂചന. തുടര്‍ച്ചയായി മമതയെ വിമര്‍ശിക്കുന്ന രീതിയാണ് സുവേന്ദു പിന്തുടരുന്നത്. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. നേരത്തെ ദോംജൂരില്‍ നിന്ന് മത്സരിച്ചെങ്കിലും രജിബ് ബാനര്‍ജി വിജയിച്ചിരുന്നില്ല. കല്യാണ്‍ ഘോഷിനോട് 43000 വോട്ടിനാണ് രജിബ് തോറ്റത്. നിരവധി നേതാക്കള്‍ രഹസ്യമായും പരസ്യമായും ടിഎംസി നേതാക്കള്‍ കാണുന്നുണ്ട്. ബിജെപിയില്‍ തുടരാന്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യമില്ല.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Kangana Ranaut's Twitter account permanently suspended

English summary
rajib banerjee meets tmc leader, speculation grows in bengal he may leave bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X