കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും നാല് തവണ എംപിയുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് മധ്യപ്രദേശിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി വരെ പരിഗണിച്ചിരുന്ന പേരാണ് ജ്യോതിരാധിത്യ സിന്ധ്യയുടേത്. സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് പിന്‍മാറിയതിന് പിന്നാലെ മധ്യപ്രദേശിലെ 22 എംഎല്‍എമാരും രാജിവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
Punjab BJP Leader Joined In Congress

ഇവരെക്കൂടാതെ കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനയും ഉണ്ട്. ഇതോടെ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കമല്‍നാഥ് സാര്‍ക്കാറിന്‍റെ നില പരുങ്ങലിലായി. 22 പേര്‍ രാജിവെച്ചതോടെ തന്നെ സഭയില്‍ വിശ്വാസം തെളിയിക്കാനുള്ള ഭൂരിപക്ഷം കമല്‍നാഥിന് ഇല്ല. മധ്യപ്രദേശില്‍ ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്ന വാര്‍ത്ത പഞ്ചാബില്‍ നിന്നും പുറത്തുവരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

മുന്‍ ജില്ലാ പ്രസിഡന്‍റ്

മുന്‍ ജില്ലാ പ്രസിഡന്‍റ്

പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളായ രജിന്ദര്‍ കുമാറിനെ പാര്‍ട്ടിയിലെത്തിച്ചാണ് മധ്യപ്രദേശിലെ നാടകീയതകള്‍ക്ക് ചെറുതെങ്കിലും ഒരു തിരിച്ചടി കോണ്ഡഗ്രസ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ ജാലാലാബാദ് മുന്‍ ജില്ലാ പ്രസിഡന്‍റാണ് രജിന്ദര്‍കുമാര്‍ പരുത്തി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് രജിന്ദര്‍ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം സീകരിച്ചത്.

ജലാലാബാദ്

ജലാലാബാദ്

ജലാലാബാദ് എംഎല്‍എ രമീന്ദര്‍ ആവ്ലയുടെ സാന്നിധ്യത്തിലായിരുന്നു രജിന്ദര്‍ കുമാര്‍ പരുത്തിയുടെ കോണ്‍ഗ്രസ് പ്രവേശനം. കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അകന്ന് നില്‍ക്കുകയായിരുന്നു രജിന്ദര്‍ കുമാര്‍ പരുത്തി. ബിജെപിയുടെ സഖ്യ കക്ഷിയായ അകാലിദളിന്‍റെ ശക്തി കേന്ദ്രമായിട്ടാണ് ജലാലാബാദിനെ കണക്കാക്കുന്നത്.

പ്രതീക്ഷ

പ്രതീക്ഷ

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഗ്ബീര്‌ സിങ് ബാദല്‍ഡ ആണ് 2009 മുതല്‍ ലോക്സഭയില്‍ ജലാലാബാദിനെ പ്രതിനിധീകരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ രിജന്ദര്‍ കുമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

2022ല്‍

2022ല്‍

2022 ലാണ് പഞ്ചാബില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. അതിന് മുമ്പ് തദ്ദേശതിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നുണ്ട്. സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ തന്നെ ബിജെപി പദ്ധതികള്‍ ആവിഷ്കരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും വലിയ പരിശ്രമമാണ് നടത്തുന്നത്.

117 ല്‍ 80

117 ല്‍ 80

2017 ല്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 117 ല്‍ 80 സീറ്റും നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി 17 സീറ്റുകളും അവരുടെ സംഖ്യകക്ഷിയായ ഇന്‍സാഫ് പാര്‍ട്ടി 3 സീറ്റുകളും നേടിയപ്പോള്‍ വലിയ തിരിച്ചടിയായിരുന്നു അധികാരത്തിലിരുന്ന എന്‍ഡിഎയ്ക്ക് നേരിടേണ്ടി വന്നത്.

ബിജെപിക്ക്

ബിജെപിക്ക്

ശിരോമണി അകാലിദളിന് 14 സീറ്റുകളും ബിജെപിക്ക് കേവലം 2 സീറ്റുമായിരുന്നു കഴിഞ്ഞ തവണ കിട്ടിയത്. 2012 ല്‍ യഥാക്രമം 56 ഉം 12 ഉം സീറ്റുകള്‍ നേടിയ അവസ്ഥയില്‍ നിന്നായിരുന്നു എന്‍ഡിഎ കക്ഷികള്‍ ഈ നിലയിലേക്ക് ചുരുങ്ങിയത്. അത്തവണ കോണ്‍ഗ്രസിന് 46 സീറ്റുകളായിരുന്നു ലഭിച്ചത്. ശേഷിക്കുന്ന മൂന്നിടത്ത് സ്വതന്ത്രരും വിജയിച്ചു.

 ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

2020 ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും സംസ്ഥാനത്ത് നടക്കുകയെന്ന് ഉറപ്പാണ്. ഭരണം നിലര്‍ത്താനും പിടിച്ചെടുക്കാനും ശ്രമിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ഒപ്പം ദില്ലിയിലെ ഹാട്രിക് വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.

17 സീറ്റുകള്‍

17 സീറ്റുകള്‍

കഴിഞ്ഞ തവണ 17 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടി പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല അത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 4 ലോക്സഭാ സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയം നേടിയിരുന്നു. നേതൃതലത്തിലുണ്ടായ തര്‍ക്കങ്ങളായിരുന്നു പാര്‍ട്ടിയുടെ പിന്നോട്ട് പോക്കിനുള്ള പ്രധാന കാരണമെന്നായിരുന്നു വിലയിരുത്തല്‍.

ആംദ്മി പാര്‍ട്ടി തന്ത്രങ്ങള്‍

ആംദ്മി പാര്‍ട്ടി തന്ത്രങ്ങള്‍

ദില്ലിയിലേത് പോലെ തന്നെ ബിജെപി വിരുദ്ധ വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് സംസ്ഥാനത്ത് ആംദ്മി പാര്‍ട്ടി തന്ത്രങ്ങള്‍ ആവിഷകരിക്കുന്നത്. നേതൃതലത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിന്ധുവിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ആംആദ്മി പരിശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകയാണ്.

ആത്മവിശ്വാസം

ആത്മവിശ്വാസം

അതേസമയം, മറുവശത്ത് അടുത്ത തവണയും ഭരണം തുടരാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തകര്‍ന്നടിഞ്ഞപ്പോഴ്‍ കേരളത്തിനും തമിഴ്നാടിനുമൊപ്പം കോണ്‍ഗ്രസ് പിടിച്ചു നിന്ന ഏക സംസ്ഥാനം പഞ്ചാബായിരുന്നു. സംസ്ഥാനത്തെ 13 ല്‍ എട്ട് സീറ്റിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

എട്ട് സീറ്റുകളില്‍

എട്ട് സീറ്റുകളില്‍

2014 ല്‍ കേവലം മൂന്ന് സീറ്റുകള്‍ മാത്രം നേടിയ അവസ്ഥയില്‍ നിന്നായിരുന്നു രാജ്യത്താകെ തിരിച്ചടി നേരിട്ടപ്പോഴും എട്ട് സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. അതേസമയം കഴിഞ്ഞ തവണ 4 സീറ്റ് നേടിയ ശിമോണി അകാലിദള്‍ 2 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ബിജെപി രണ്ട് സീറ്റുകള്‍ നിലനിര്‍ത്തി. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

 കൊറോണ; കുഞ്ഞാലി മരക്കാറിന്‍റെ റീലീസിനെ ബാധിക്കും, മമ്മൂട്ടിയുടെ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തി കൊറോണ; കുഞ്ഞാലി മരക്കാറിന്‍റെ റീലീസിനെ ബാധിക്കും, മമ്മൂട്ടിയുടെ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തി

 കൊറോണ: രോഗ ലക്ഷണവുമായി ചികിത്സയ്ക്ക് എത്തിയ വ്യക്തി മുങ്ങി; കണ്ടെത്താന്‍ അന്വേഷണം കൊറോണ: രോഗ ലക്ഷണവുമായി ചികിത്സയ്ക്ക് എത്തിയ വ്യക്തി മുങ്ങി; കണ്ടെത്താന്‍ അന്വേഷണം

English summary
Rajinder Kumar Paruthi join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X