കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി മത സംഘടനകളെ വേണ്ട.... രജനീകാന്തിന്റെ പാര്‍ട്ടി വരുന്നു... ബിജെപിക്ക് കനത്ത തിരിച്ചടി

Google Oneindia Malayalam News

ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ നീക്കങ്ങളുമായി സജീവമാകാനൊരുങ്ങുകയാണ് സൂപ്പര്‍ താരം രജനീകാന്ത്. പക്ഷേ രാഷ്ട്രീയ പ്രഖ്യാപനത്തിന് മുമ്പ് നിര്‍ണായകമായ ചില കാര്യങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. അടിമുടി സംശുദ്ധ രാഷ്ട്രീയത്തിനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ സൂചിപ്പിക്കുന്നത്. ജാതി-മത ഗ്രൂപ്പുകളെയും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളെയും തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. തന്റെ പാര്‍ട്ടിയില്‍ ഇവര്‍ സ്ഥാനമില്ലെന്നും അദ്ദേഹം സൂചന നല്‍കുന്നു.

രാഷ്ട്രീയത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമാണിത്. തമിഴ്‌നാട്ടില്‍ ആഴത്തില്‍ വേരോടിയ ദ്രാവിഡ രാഷ്ട്രീയത്തിന് കടകവിരുദ്ധമായിട്ടുള്ള തീരുമാനം കൂടിയാണിത്. അതുകൊണ്ട് എത്രത്തോളം ഇത് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം മറ്റ് കക്ഷികളുമായി ചേരുന്ന കാര്യത്തിലും ഈ നയം രജനിക്ക് തടസ്സമാകും. പക്ഷേ താന്‍ നിര്‍ദേശിക്കുന്ന നയത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് അദ്ദേഹം അറിയിക്കുന്നത്.

രജനി മക്കള്‍ മണ്ഡ്രം

രജനി മക്കള്‍ മണ്ഡ്രം

രജനി ഇതുവരെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രജനി മക്കള്‍ മണ്ഡ്രം എന്ന സംഘടന വഴി തന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടിക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇതിനാണ് ഇപ്പോള്‍ മാര്‍നിര്‍ദേശങ്ങള്‍ രജനി നല്‍കിയിരിക്കുന്നത്. ജാതി-മത സംഘടനകളുമായി യാതൊരു വിധ ബന്ധവും വേണ്ടെന്നാണ് രജനീകാന്തിന്റെ തീരുമാനം. അത്തരം സംഘടനകളിലുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കില്ലെന്നാണ് തീരുമാനം.

36 പേജുള്ള ബൈലോ

36 പേജുള്ള ബൈലോ

രജനി മക്കള്‍ മണ്ഡ്രത്തിനായി 36 പേജുള്ള ബൈലോയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അംഗങ്ങള്‍ പുലര്‍ത്തേണ്ട അച്ചടക്കത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഒരു തരത്തിലുമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ ഏര്‍പ്പെടരുതെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോടും അംഗങ്ങളോടും അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. മറ്റ് പാര്‍ട്ടികളിലുള്ള മോശം കാര്യങ്ങള്‍ മാറ്റിനിര്‍ത്താനും ആവശ്യപ്പെടുന്നുണ്ട്.

ആത്മീയ രാഷ്ട്രീയം

ആത്മീയ രാഷ്ട്രീയം

പ്രാദേശിക തലത്തില്‍ നിന്നാണ് രജനി തന്റെ പാര്‍ട്ടിയുടെ അടിത്തറ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളാണ് ഇതിന് വേണ്ടി നടത്തുന്നത്. ആത്മീയ രാഷ്ട്രീയമാണ് തന്റെ വഴിയെന്ന് രജനി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം തന്റെ ആരാധകരോടും അദ്ദേഹം പറഞ്ഞിരുന്നു. ജാതിയും മതവും പ്രവേശിക്കാത്ത പാര്‍ട്ടിയായിരിക്കും തന്റേതെന്ന് രജനി നേരത്തെ തന്നെ അണികള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. ഇത് പ്രകാരമാണ് ബൈലോ ഉണ്ടാക്കിയത്.

ഡിഎംകെയ്ക്ക് എതിര്‍പ്പ്

ഡിഎംകെയ്ക്ക് എതിര്‍പ്പ്

രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയത്തെ ഡിഎംകെയാണ് ആദ്യം എതിര്‍ത്തത്. ഇത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ള തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഡിഎംകെ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ രജനിയുടെ ആശയങ്ങള്‍ക്ക് സ്ഥാനമില്ല. ആത്മീയ രാഷ്ട്രീയം ബിജെപിയുടെ വാദമാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെ ശബ്ദമായിട്ടാണ് രജനി പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ ഡിഎംകെ കുറ്റപ്പെടുത്തിയിരുന്നു.

മതനിരപേക്ഷ രാഷ്ട്രീയം

മതനിരപേക്ഷ രാഷ്ട്രീയം

തന്റെ ആശയങ്ങള്‍ എല്ലാം മതനിരപേക്ഷ രാഷ്ടീയത്തിന് വേണ്ടിയാണ്. ആത്മീയ രാഷ്ട്രീയം ഒരു മതത്തിനോ ജാതിക്കോ വേണ്ടിയുള്ളത്. മതവും ജാതിയും ഭരണത്തിന് ബാധ്യതയാവാന്‍ പാടില്ല എന്നതാണ് തന്റെ നയം. അതുകൊണ്ടാണ് അവ ഒഴിവാക്കിയതെന്നും രജനി പറയുന്നു. നല്ല ഭരണം എന്നുള്ള ആശയമാണ് തന്റെ പ്രത്യയശാസ്ത്രം മുന്നോട്ടവെക്കുന്നത്. അത് മതനിരപേക്ഷ നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രജനി പറഞ്ഞു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ബിജെപിക്കാണ് രജനിയുടെ തീരുമാനം കൊണ്ട് ഏറ്റവുമധികം തിരിച്ചടിയുണ്ടായിരിക്കുന്നത്. ഹിന്ദുരാഷ്ട്ര വാദത്തിനായി മുന്നില്‍ നില്‍ക്കുന്ന ബിജെപി രജനിയെ കൂട്ടുപിടിച്ച് തമിഴകത്ത് നേട്ടമുണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിന് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായത്. ഹിന്ദുത്വ ശക്തികളെ തനിക്കൊപ്പം ചേരാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്ന് എഐഎഡിഎംകെ പറഞ്ഞു. രജനിക്ക് സ്വന്തം മതനിരപേക്ഷ തെളിയിക്കാനുള്ള അവസരമാണിതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

സ്വാഗതവുമായി ഹിന്ദു മക്കള്‍ കക്ഷി

സ്വാഗതവുമായി ഹിന്ദു മക്കള്‍ കക്ഷി

ഹിന്ദു മക്കള്‍ കക്ഷി മാത്രമാണ് രജനിയുടെ രാഷ്ട്രീയത്തെ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയുടെ നയം രൂപീകരിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഹിന്ദു മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി രാമ രവികുമാര്‍ പറഞ്ഞു. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് നല്‍കുമെന്നും രവികുമാര്‍ പറഞ്ഞു. അതേസമയം ഹിന്ദുത്വ പാര്‍ട്ടികള്‍ രജനിയുടെ വരവ് അവസരഹമായി കാണുന്നുണ്ട്.

കമല്‍ഹാസനും താല്‍പര്യമില്ല

കമല്‍ഹാസനും താല്‍പര്യമില്ല

രജനിയുടെ ഏറ്റവും വലിയ ഏതിരാളിയായ കമല്‍ഹാസനും ഈ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഹിന്ദുത്വത്തോട് അടുത്ത് നില്‍ക്കുന്നതാണ് രജനിയുടെ പ്രത്യയശാസ്ത്രമെന്നാണ് കമല്‍ മുമ്പ് പറഞ്ഞിരുന്നത്. അതേസമയം രജനിയുടെ ഹിന്ദുത്വ ആശയങ്ങളുടെ വക്താവായി കാണിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്. എല്ലാവരും ഒരുപോലെ രജനിയുടെ വരവിനെ ഭയക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും അദ്ദേഹം വിജയം നേടുമോ എന്ന് ഇനി കണ്ടറിയണം.

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ലമുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!

English summary
rajinikanth bars members of religious, caste outfits from joining his forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X