Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്ത് കളത്തില്‍; വേണ്ടെന്ന് കമല്‍? തമിഴ് രാഷ്ട്രീയം വഴിമാറും, പാര്‍ട്ടി പ്രഖ്യാപനം ജൂലൈയില്‍

തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്ക് കേരള മുഖ്യമന്ത്രിയാകാന്‍ സാധിക്കുമോ എന്ന ചോദ്യവും കമല്‍ ഉന്നയിച്ചു.

ബെംഗളൂരു: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ രജിനികാന്ത് എത്തുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അദ്ദേഹം നേരത്തെ സൂചന നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച തുടങ്ങി.

അതേസമയം, സ്റ്റൈല്‍ മന്നന്‍ രജിനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഗുണകരമല്ല എന്ന ഉപദേശവുമായി ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ അവസാനത്തില്‍

ജൂലൈ അവസാനത്തില്‍

ജൂലൈ അവസാനത്തില്‍ രജിനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദ് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു

ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു

ആരാധകരുമായി രജനീകാന്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് ആരാധകര്‍ അനുകൂലമായ മറുപടിയാണ് നല്‍കിയത്. പിന്നീടാണ് രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായതെന്നും സഹോദരന്‍ പറഞ്ഞു.

ധര്‍മയുദ്ധം

ധര്‍മയുദ്ധം

കഴിഞ്ഞാഴ്ച ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരോക്ഷ സൂചന നല്‍കിയിരുന്നു. ധര്‍മയുദ്ധത്തിന് ഒരുങ്ങിക്കോളൂവെന്നും താന്‍ വിളിക്കുമെന്നുമായിരുന്നു രജനി അരാധാകരോട് പറഞ്ഞത്. രജനിയുടെ വാക്കുകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സിസ്റ്റം ശരിയല്ല

സിസ്റ്റം ശരിയല്ല

തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയക്കാര്‍ ഉണ്ടെങ്കിലും നിലവിലെ സിസ്റ്റം ശരിയല്ലെന്നായിരുന്നു രജനീയുടെ വാക്കുകള്‍. ഈ സിസ്റ്റം ശുദ്ധീകരിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.

15 ജില്ലകള്‍

15 ജില്ലകള്‍

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് തമിഴ്‌നാട്ടിലെ 15 ജില്ലകളിലെ ആരാധകരുമായാണ് ചര്‍ച്ച നടത്തിയത്. ഇനിയും ചര്‍ച്ചകള്‍ നടത്താനുണ്ടെന്ന് സത്യനാരായണ റാവു പറഞ്ഞു. അടുത്തമാസവും വിശദമായ ചര്‍ച്ചകള്‍ നടത്തും.

അനുകൂലമാകണം, അല്ലെങ്കില്‍

അനുകൂലമാകണം, അല്ലെങ്കില്‍

ശേഷം ജൂലൈയിലാകും പാര്‍ട്ടി പ്രഖ്യാപനം. തുടര്‍ചര്‍ച്ചകള്‍ അനുകൂലമാണെങ്കില്‍ മാത്രമേ പാര്‍ട്ടി പ്രഖ്യാപിക്കുകയുള്ളൂ. ഇതുവരെ എല്ലാവരും പിന്തുണയ്ക്കുകയാണ് ചെയ്തത്. തുടര്‍ചര്‍ച്ചകളിലും സമാനമായ നിലപാടാണെങ്കില്‍ തമിഴ് രാഷ്ട്രീയത്തില്‍ പുതുയുഗ പിറവിയാകും അതെന്ന് സത്യനാരായണ കൂട്ടിച്ചേര്‍ത്തു.

വരരുതെന്ന് കമല്‍ഹാസന്‍

വരരുതെന്ന് കമല്‍ഹാസന്‍

അതേസമയം, തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരള ജനത എന്നെ മലയാളിയായി കണക്കാക്കുന്നുണ്ടെങ്കിലും എനിക്ക് കേരള മുഖ്യമന്ത്രിയാകാന്‍ സാധിക്കുമോ എന്ന ചോദ്യവും കമല്‍ ഉന്നയിച്ചു. രജിനിയുടെ കന്നഡ പശ്ചാത്തലം തിരിച്ചടിയാകുമെന്ന പരോക്ഷ സൂചനയായാണ് കമലിന്റെ ഈ വാക്കുകള്‍ കണക്കാക്കുന്നത്.

കമല്‍ പറയുന്നത്

കമല്‍ പറയുന്നത്

രജനിക്ക് തമിഴ് രാഷ്ട്രീയത്തില്‍ പച്ച കാണാനാവില്ലെന്ന് സൂചിപ്പിച്ച കമല്‍ പക്ഷേ, തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ മാത്രമേ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ആകാന്‍ പാടുള്ളൂവെന്ന വാദം തള്ളി. ഇത്തരം വാദങ്ങളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടുകരനല്ലാത്ത രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരേ കഴിഞ്ഞദിവസം ചിലര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പണം സമ്പാദിക്കാനുള്ള വഴി

പണം സമ്പാദിക്കാനുള്ള വഴി

രാഷ്ട്രീയത്തില്‍ തിരിച്ചറിവിന് ഏറെ പ്രധാന്യമുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗമല്ല രാഷ്ട്രീയം. ആരും അങ്ങനെ കാണുകയും ചെയ്യരുത്. രാജ്യത്തിന്റെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സഹോദരന്‍ പറയുന്നത്

സഹോദരന്‍ പറയുന്നത്

അഴിമതി രാഷ്ട്രീയം ഇല്ലാതാക്കാനാണ് രജനിയുടെ ശ്രമമെന്ന് സത്യനാരായണ പറയുന്നു. അതിന് വേണ്ടിയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ആനുകൂല്യങ്ങള്‍ പാവപ്പെട്ടവരില്‍ എത്തുന്നില്ല. ഈ സാഹചര്യങ്ങള്‍ മാറ്റാനാണ് രജനീകാന്തിന്റെ വരവെന്നും സത്യനാരായണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+