• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തമിഴകത്ത് രാഷ്ട്രീയ ശൂന്യത.... ഇനി വരുന്നത് കമലും രജനിയും.... ദ്രാവിഡ രാഷ്ട്രീയത്തിന് ബദലാവുമോ?

ചെന്നൈ: തമിഴ് രാഷ്ട്രീയം എന്നും പരസ്പരമുള്ള പകയുടെ പേരില്‍ പ്രസിദ്ധമാണ്. എംജിആറും കരുണാനിധിയും മുതല്‍ ജയലളിത വരെയുള്ളവരുമായി ശത്രുത തുടര്‍ന്ന് പോരുന്നുണ്ട്. എന്നാല്‍ കരുണാനിധിയുടെ മരണത്തോടെ താല്‍ക്കാലികമായി രാഷ്ട്രീയ ശത്രുത അവസാനിച്ചിരിക്കുകയാണ്. അണ്ണാ ഡിഎംകെയും ഡിഎംകെയും പുതിയ നേതാക്കളിലൂടെ വളര്‍ന്ന് വരേണ്ട സമയമാണ്. എംകെ സ്റ്റാലിന്‍ ഒരുപക്ഷത്ത് ഉണ്ടെങ്കിലും മറുപക്ഷത്ത് ആരുമില്ല. ഇവിടെ പുതിയൊരു രാഷ്ട്രീയ അങ്കം തുടക്കം കുറിക്കുമെന്നാണ് തമിഴകം കരുതുന്നത്.

സിനിമയിലൂടെ തന്നെ തമിഴകത്ത് പുതിയൊരു രാഷ്ട്രീയ ശത്രുത വരുമെന്നാണ് പ്രവചനം. സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവര്‍ തന്നെയായിരിക്കും തമിഴകത്തിന്റെ പുതിയ രാഷ്ട്രീയ ആചാര്യമാര്‍ എന്നാണ് സൂചന. കരുണാനിധിയുടെ മകനായ എംകെ സ്റ്റാലിന് സിനിമാ പശ്ചാത്തലമില്ല. അതുകൊണ്ട് വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

തമിഴകത്ത് ആശങ്ക

തമിഴകത്ത് ആശങ്ക

തമിഴകത്തെ ഇനി ആര് നയിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല. കരുണാനിധി മരിച്ചതോടെ വലിയൊരു വിടവാണ് വന്നിരിക്കുന്നത്. അണ്ണാ ഡിഎംകെ നാഥനില്ലാത്ത അവസ്ഥയിലാണ്. പനീര്‍സെല്‍വത്തിനും പളനിസാമിക്കും ജനപ്രീതി നേടി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. സ്റ്റാലിന്റെ അവസ്ഥയും ഏതാണ്ട് ഇതേ പോലെയാണ്. പുതിയൊരു രാഷ്ട്രീയ നേതാവിന്റെ ഉദയത്തിനാണ് തമിഴകം കാത്തിരിക്കുന്നത്. ആരാണ് ജനങ്ങളുടെ പ്രിയ നേതാവാകുക എന്ന് ഇനിയും മുന്നോട്ട് പോയാല്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ.

രജനിയും കമലും...

രജനിയും കമലും...

എംജിആറിനും ശിവാജി ഗണേശനും ശേഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളാണ് രജനീകാന്തും കമല്‍ഹാസനും ഇവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതായി പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് ഇവര്‍ ഓരോ ചുവടും സൂക്ഷമതയോടെയാണ് എടുക്കുന്നത്. രജനിയില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കാന്‍ കമല്‍ ശ്രമിക്കുന്നുമുണ്ട്. ഒരുപക്ഷേ പുതിയ രാഷ്ട്രീയ ശൈലി തന്നെ ഇവര്‍ കൊണ്ടുവരാനും സാധ്യതയുണ്ട്. സോഷ്യലിസത്തോട് അടുത്ത് നില്‍ക്കുന്ന കമലിന്റെ ശൈലിയും ആത്മീയതയുമായി ചേര്‍ന്നുള്ള രജനിയുടെ രാഷ്ട്രീയവും പരസ്പരം ഏറ്റുമുട്ടുമെന്ന് ഉറപ്പാണ്.

ദ്രാവിഡ കഴകത്തിന്റെ ആരംഭം

ദ്രാവിഡ കഴകത്തിന്റെ ആരംഭം

1916ല്‍ ഡോ. ടിഎം നായര്‍, പി തീയഗരായ്യ ചെട്ടിയ്യാര്‍, ഡോ സി നടേശ മുതലിയാര്‍ എന്നിവര്‍ ചേര്‍ന്ന് ജസ്റ്റിസ് പാര്‍ട്ടി രൂപീകരിച്ചതോടെയാണ് ദ്രാവിഡ കഴകത്തിന്റെ ആരംഭം. ബ്രാഹ്മണരല്ലാത്തവരുടെ പാര്‍ട്ടിയായിരുന്നു ഇത്. പെരിയാറുടെ ആശയങ്ങളില്‍ നിന്നാണ് ദ്രാവിഡ കഴകം സ്ഥാപിക്കുന്നത്. ബ്രാഹ്മണ വിരുദ്ധം, ഉത്തരേന്ത്യ വിരുദ്ധം, കോണ്‍ഗ്രസ് വിരുദ്ധം എന്ന തീവ്ര ആശങ്ങളായിരുന്നു പ്രധാനം. രാജഗോപാലാചാരിയുടെ ഹിന്ദി ശ്രേഷ്ഠ ഭാഷാ വാദത്തെ പൊളിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

ഡിഎംകെ, അണ്ണാഡിഎംകെ

ഡിഎംകെ, അണ്ണാഡിഎംകെ

പെരിയാറുമായുള്ള ആശയഭിന്നതകള്‍ കാരണം അണ്ണാദുരൈ ദ്രാവിഡ കഴകം വിടുകയും പിന്നീട് ഡിഎംകെ രൂപീകരിക്കുകയും ചെയ്തു. എംജിആറിനെ വളര്‍ത്തിയത് മുഴുവന്‍ കരുണാനിധിയായിരുന്നു. എന്നാല്‍ 1972ല്‍ എംജിആര്‍ പാര്‍ട്ടി വിട്ടതോടെ തമിഴകത്ത് പുതിയ രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചു. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയതോടെ എംജിആര്‍ പ്രശസ്തിയിലേക്കുയര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് അഖിലേന്ത്യ എന്നത് പാര്‍ട്ടിക്കൊപ്പം ചേര്‍ക്കുകയും ചെയ്തു.

കരുണാനിധിയും ജയലളിതയും

കരുണാനിധിയും ജയലളിതയും

സിനിമയായിരുന്നു അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും നല്ല മാധ്യമം. ഇതുവഴി വളര്‍ന്നവരാണ് കരുണാനിധിയും ജയലളിതയും. ഇവര്‍ തങ്ങളുടെ ആശയങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തിരക്കഥ രചനയിലൂടെ കലൈജ്ഞര്‍ തമിഴകത്തിന്റെ മനസ് കവര്‍ന്നപ്പോള്‍ ജയലളിത തമിഴിലെ സ്വപ്‌ന സുന്ദരിയായിരുന്നു. അണ്ണാദുരൈയുടെ മരണ ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ഡിഎംകെയെ കരുണാനിധി മാറ്റി. എംജിആറിന്റെ മരണശേഷം അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നു. ഇതോടെയാണ് ജയലളിത കരുണാനിധിക്ക് വെല്ലുവിളിയായി മാറിയത്. പിന്നീട് രണ്ട് വിഭാഗങ്ങളും ഒന്നാവുകയും ചെയ്തു.

രണ്ട് വിശ്വാസങ്ങള്‍

രണ്ട് വിശ്വാസങ്ങള്‍

തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശത്രുക്കളായ ജയലളിതയും കലൈജ്ഞറും വ്യത്യസ്ത വിശ്വാസങ്ങള്‍ ഉള്ളവരായിരുന്നു. ജയലളിത ഹിന്ദുവിശ്വാസത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഒരുപക്ഷേ ബ്രാഹ്മണിസത്തില്‍ ഇത്രയധികം വിശ്വസിച്ച ഒരു നേതാവ് തമിഴകത്ത് ഉണ്ടായിരുന്നോ എന്നും സംശയമാണ്. ദ്രാവിഡിയന്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന കരുണാനിധി നിരീശ്വരവാദിയായിരുന്നു. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളും ഇതില്‍ തന്നെയായിരുന്നു. ബിജെപിയോട് അടുക്കുന്നതിന് പോലും അണ്ണാ ഡിഎംകെയ്ക്ക് ബുദ്ധിമുട്ടില്ലാതിരുന്നത് അതുകൊണ്ടാണ്.

രാഷ്ട്രീയ സാധ്യതകള്‍

രാഷ്ട്രീയ സാധ്യതകള്‍

രജനിക്കും കമലിനും അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇവരുടെ അത്ര ജനപ്രീതി ഉള്ള നേതാക്കള്‍ ഇപ്പോള്‍ തമിഴകത്ത് ഇല്ല. കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. എന്നാല്‍ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എംജിആറിനും കരുണാനിധിക്കും ശേഷം സിനിമയിലെ രണ്ട് സജീവപ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ വരുന്നതും ഇത് ആദ്യമായിട്ടാണ്.

പാര്‍ട്ടികളെ പൊളിക്കാം

പാര്‍ട്ടികളെ പൊളിക്കാം

കൃത്യമായ ലക്ഷ്യത്തോടെയാണ് കമലും രജനിയും വന്നാല്‍ അണ്ണാ ഡിഎംകെയും ഡിഎംകെയും തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല. പണ്ട് ജയലളിത രജനീകാന്തിനെ ഭയന്നിരുന്നു എന്ന് വരെ വാര്‍ത്തയുണ്ടായിരുന്നു. കമലിനും നിലവിലെ സര്‍ക്കാരിനോട് യോജിക്കാനാവാത്ത സാഹചര്യമാണുള്ളത്. നേരത്തെ അണ്ണാ ഡിഎംകെ ജയലളിതയുടെ മരണശേഷം രജനീകാന്തിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു പാര്‍ട്ടി തമിഴകം ഭരിക്കുന്നത് കാണാനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇവര്‍ക്കുള്ള ആരാധകര്‍ വോട്ടിന്റെ രൂപത്തില്‍ എത്തിയാല്‍ ഇക്കാര്യം എളുപ്പമാകും.

ബിജെപിക്ക് ഇടം കൊടുത്ത നേതാവാണ് കരുണാനിധി.. സൈബർ സഖാക്കൾ മദാറടിക്കുന്നതല്ല സത്യം, പോസ്റ്റ്

കരുണാനിധിയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല... നിരീശ്വരവാദത്തിന്റെ സസ്‌പെന്‍സുമായി ഡിഎംകെ!!

English summary
Rajini and Kamal set for political rivalry in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more