• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്‌നാട്ടില്‍ ലക്ഷ്യം കാണാതെ അമിത് ഷാ; 5 വര്‍ഷത്തിനകം മാറ്റം, സഖ്യം ഞാന്‍ നോക്കാമെന്ന് ഉറപ്പ്

ചെന്നൈ: വലിയ രാഷ്ട്രീയ ദൗത്യവുമായിട്ടാണ് കേന്ദ്ര മന്ത്രി ശനിയാഴ്ച അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍ണായകമായ പ്രഖ്യാപനം നടത്താന്‍ അമിത് ഷാക്ക് സാധിച്ചില്ല.

അതേസമയം, പല ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ഇത് ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കാം. ബിഹാറിന് ശേഷം തമിഴ്‌നാട്ടിലെ സഖ്യകക്ഷിയെ മറികടക്കാന്‍ അമിത് ഷാ എന്ത് പദ്ധതിയാണ് ഒരുക്കിയത് എന്നായിരുന്നു ഏവരുടെയും നോട്ടം. അമിത് ഷാ ചെന്നൈയില്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ ഇങ്ങനെ....

പ്രധാന ലക്ഷ്യം നേടിയില്ല

പ്രധാന ലക്ഷ്യം നേടിയില്ല

രജനികാന്തിനെ ബിജെപി പാളയത്തിലെത്തിക്കുക എന്നതാണ് അമിത് ഷായുടെ ദൗത്യം എന്നായിരുന്നു വിവരം. ഇതിന് വേണ്ടി പ്രാഥമിക ചര്‍ച്ചകള്‍ക്ക് ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ലക്ഷ്യം കാണാന്‍ അമിത് ഷാക്ക് സാധിച്ചില്ല. രജനികാന്ത് അന്തിമ നിലപാട് എടുക്കാന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കോള്‍ ചെയ്തു

വീഡിയോ കോള്‍ ചെയ്തു

ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി ശനിയാഴ്ച രാത്രി അമിത് ഷാ മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തി. രജനിയുമായി നേരത്തെ ചര്‍ച്ച നടത്തിയ വ്യക്തിയാണ് ഗുരുമൂര്‍ത്തി. ഇദ്ദേഹവുമായുള്ള ചര്‍ച്ചയ്ക്കിടെ അമിത് ഷാ രജനികാന്തുമായി വീഡിയോ കോള്‍ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സഖ്യം വേണ്ട എന്ന് പ്രവര്‍ത്തകര്‍

സഖ്യം വേണ്ട എന്ന് പ്രവര്‍ത്തകര്‍

ആര്‍എസ്എസ്-ബിജെപി കേഡര്‍മാരുമായി അമിത് ഷാ ചര്‍ച്ച നടത്തി. പലരും എഐഎഡിഎംകെയുമായി സഖ്യം വേണ്ട എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സഖ്യ ചര്‍ച്ചകളുടെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വം നോക്കാമെന്നും നിങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അമിത് ഷാ മറുപടി നല്‍കി.

ത്രിപുര, ബിഹാര്‍ മോഡല്‍

ത്രിപുര, ബിഹാര്‍ മോഡല്‍

പാര്‍ട്ടി പ്രവര്‍ത്തകരുമായി ഹോട്ടലില്‍ ഒന്നര മണിക്കൂറാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. ത്രിപുരയിലും ബിഹാറിലും ബിജെപി മുന്നേറ്റം നടത്തിയത് എങ്ങനെ എന്ന് അദ്ദേഹം പ്രവര്‍ത്തകരോട് വിശദീകരിച്ചു. അതേ മാതൃക തമിഴ്‌നാട്ടിലും പയറ്റിയാല്‍ വിജയം ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം

അടുത്ത അഞ്ച് വര്‍ഷം

അടുത്ത അഞ്ച് വര്‍ഷം നിങ്ങള്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ തമിഴ്‌നാട്ടില്‍ ബിജെപി ഭരണം നിലവില്‍ വരുമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. എഐഎഡിഎംകെയുമായുള്ള സഖ്യം തുടരാന്‍ തീരുമാനിച്ചു എന്ന് ബിജെപി നേതാക്കള്‍ യോഗ ശേഷം പ്രതികരിച്ചു. ഇക്കാര്യം അമിത് ഷാ പങ്കെടുത്ത പൊതുവേദിയില്‍ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു.

സന്ദര്‍ശനത്തിന്റെ നേട്ടം

സന്ദര്‍ശനത്തിന്റെ നേട്ടം

അമിത് ഷായുടെ സന്ദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കി എന്നത് പാര്‍ട്ടിക്ക് നേട്ടമാണ്. എംകെ അഴഗിരിയുടെ സഹായിയും മുന്‍ എംപിയുമായ കെപി രാമലിംഗം ബിജെപിയില്‍ ചേരുകയും ചെയ്തു. അഴിഗിരിയുമായി താന്‍ ചര്‍ച്ച നടത്തുമെന്നും രാമലിംഗം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിജയം കണ്ടില്ല

വിജയം കണ്ടില്ല

രജനിയെ ബിജെപി പാളയത്തിലെത്തിക്കാന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ സാധിച്ചില്ല. അഴഗിരി ബിജെപിയില്‍ ചേരുമെന്നും പ്രചാരണമുണ്ടയിരുന്നു. ഇരുനേതാക്കളും അമിത് ഷായുമായി പ്രത്യക്ഷ ചര്‍ച്ച നടത്തിയില്ല. അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയാണ് അമിത് ഷായുടെ മടക്കം എന്നതും എടുത്തുപറയേണ്ടതാണ്.

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

English summary
Rajinikanth and MK Azhagiri did not ready to directly meet BJP Leader Amit Shah- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X