കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാ റിലീസ്: തിയേറ്ററുകള്‍ക്ക് സംരക്ഷണം വേണമെന്ന് കുമാരസ്വാമിയോട് രജനീകാന്ത്

  • By DESK
Google Oneindia Malayalam News

ബെംഗളുരു: തന്റെ പുതിയ ചിത്രം കാലായുടെ റിലീസിന് കര്‍ണാടക സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഡി കുമാരസ്വാമിക്ക് രജനീകാന്ത് സന്ദേശമയച്ചു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേ കര്‍ണാടകയിലെ റിലീസ് കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ടാണ് രജിനീകാന്ത് കന്നടയില്‍ കുമാരസ്വാമിക്ക് സന്ദേശം അയച്ചത്. കാവേരി നദീജല വിഷയത്തില്‍ രജനീകാന്തിന്റെ പ്രസ്താവനയായിരുന്നു കന്നട സംഘടനകളെ ചൊടിപ്പിച്ചത്.

കര്‍ണാടകത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും സുപ്രീംകോടതി വിധി പ്രകാരമുള്ള ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നായിരുന്നു രജനിയുടെ പ്രസ്താവന. ഇതിനെതിരെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പടേയുള്ള സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. രജനീകാന്ത് മാപ്പ് പറയാതെ സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ഫിലം ചേംബര്‍ ഓഫ് കൊമേഴ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

rajinikanth2

എന്നാല്‍ രജനീകാന്ത് മാപ്പ് പറഞ്ഞാലും ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് മറ്റു കന്നഡ സംഘടനകള്‍. നാളെ ചിത്രം ദേശീയ വ്യാപകമായി റിലീസ് ചെയ്യാനിരിക്കേ പ്രതിഷേധം ശക്തമാക്കാന് കന്നഡ സംഘടനകളുടെ നീക്കം. അതേ സമയം സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തമിഴ് നാട്ടിലേക്ക് പോവാന്‍ സൗകര്യം ഒരുക്കുമെന്ന് രജനീ ഫാന്‍ സ് അസോസിയേഷന്‍ അറിയിച്ചു.

ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കികൊണ്ട് കഴിഞ്ഞ ദിവസം കോടതി വിധികൂടിയുണ്ടായ സാഹചര്യത്തിലാണ് രജനികാന്ത് കുമാരസ്വാമിക്ക് കത്തയച്ചിരിക്കുന്നത്, എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ സിനിമ റിലീസ് ചെയ്യാനുള്ള നല്ല സമയമല്ല ഇതെന്നായിരുന്നു കുമാരസ്വാമി ഇന്നലെ പറഞ്ഞത്.

kaala

നേരത്തെ തമിഴ് നടനും മക്കള്‍ നീതിം മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍ കാവേരി വിഷയത്തില്‍ കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാലായുടെ റിലീസ് വിലക്കിനെകുറിച്ച് ചര്‍ച്ച ചെയ്യാതിരുന്നത് വിവാദമായിരുന്നു. രജനിയുടെ പ്രസ്താവന വേദനാജനകമാണെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് മണ്ടത്തരമാണ് എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

English summary
Rajinikanth's Appeal To HD Kumaraswamy For "Kaala"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X