കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് പുതിയ പ്രഖ്യാപനത്തിന് കാതോര്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച കോടമ്പാക്കത്ത് തന്റെ ഫാന്‍സ് അസോസിയേഷനായ രജിനി മക്കള്‍ മന്ത്ര (ആര്‍എംഎം) ത്തിന്റെ യോഗം വിളിച്ചിരിക്കുകയാണ് താരം. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് 2017ല്‍ സൂചിപ്പിച്ച രജനികാന്ത് പിന്നീട് പലപ്പോഴായി പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും നീളുകയായിരുന്നു.

ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജികാന്തിന്റെ പുതിയ നീക്കം. അദ്ദേഹം അടുത്തിടെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ചത്തെ യോഗം സംബന്ധിച്ച് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ചില സൂചനകള്‍ നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ....

സന്ദേശം ഇതാണ്

സന്ദേശം ഇതാണ്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമാണ് തിങ്കളാഴ്ചയുണ്ടാകുക എന്നാണ് സൂചനകള്‍. ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. കോടമ്പാക്കത്തെ രജിനിയുടെ ഓഡിറ്റോറിയത്തിലാണ് യോഗം. രാവിലെ ഒമ്പത് മണിക്ക് എത്തണമെന്നാണ് എല്ലാ ഭാരവാഹികള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദേശം.

50 പേര്‍ പങ്കെടുക്കും

50 പേര്‍ പങ്കെടുക്കും

കോടമ്പാക്കം പോലീസില്‍ നിന്ന് യോഗം ചേരാനുള്ള അനുമതി രജിനിയുടെ ഫാന്‍സ് വാങ്ങിയിട്ടുണ്ട്. 50 പേര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുക എന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചാകും യോഗം നടക്കുക എന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പ്രഖ്യാപനം എന്താകുമെന്ന് തമിഴ്‌നാട്ടിലെ പാര്‍ട്ടികളും ദില്ലിയില്‍ ബിജെപി നേതൃത്വവും നിരീക്ഷിച്ചുവരികയാണ്.

ജില്ലാ സെക്രട്ടറി പറയുന്നത്

ജില്ലാ സെക്രട്ടറി പറയുന്നത്

സംസ്ഥാന ഓഫീസില്‍ നിന്ന് ഇന്ന് രാവിലെ ഫോണ്‍ വന്നു. എല്ലാ ജില്ലാ സെക്രട്ടറിമാരെയും തിങ്കളാഴ്ച രാവിലെ വിളിച്ചിരിക്കുന്നു. രാവിലെ ഒമ്പത് മണിക്ക് കോടമ്പാക്കത്തെ രാഘവേന്ദ്ര മണ്ഡപത്തില്‍ എത്തണമെന്നാണ് സന്ദേശം. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. നല്ല വാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും ഫാന്‍സ് ചെന്നൈ സെന്‍ട്രല്‍ സെക്രട്ടറി എവികെ രാജ പറഞ്ഞു.

അനാരോഗ്യം

അനാരോഗ്യം

പാര്‍ട്ടി പ്രഖ്യാപനം ഉടനെയില്ല, കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം നീട്ടുന്നു എന്ന് കാണിച്ച് ഒരു കത്ത് കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കത്തിലെ അല്‍പ്പം കാര്യങ്ങള്‍ ശരിയാണ് എന്ന് പിന്നീട് രജിനികാന്ത് സ്ഥിരീകരിച്ചു. കത്ത് ഔദ്യോഗികമല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാരോഗ്യം കാരണം രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു എന്നും കത്തില്‍ സൂചനയുണ്ടായിരുന്നു.

ആര്‍എസ്എസ് ചര്‍ച്ച

ആര്‍എസ്എസ് ചര്‍ച്ച

ഫാന്‍സ് ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പരസ്യപ്പെടുത്തുമെന്നാണ് രജനികാന്ത് പറഞ്ഞിരുന്നത്. അതിനിടെ അദ്ദേഹവുമായി ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി ചര്‍ച്ച നടത്തിയിരുന്നു. ചെന്നൈയിലെത്തിയ അമിത് ഷാ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം കാരണം രജനി ഒഴിഞ്ഞുമാറുകയാണുണ്ടായത്.

234 മണ്ഡലങ്ങളിലും മല്‍സരിക്കും

234 മണ്ഡലങ്ങളിലും മല്‍സരിക്കും

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനികാന്ത് 2017ല്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് താനുണ്ടാകില്ല എന്നാണ് അടുത്തിടെ അദ്ദേഹം സൂചിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ നയിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നു.

ഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടുംഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടും

Recommended Video

cmsvideo
Rajinikanth to meet Amit Shah

English summary
Rajinikanth called fans Leaders meet on Monday likely to Announce Political Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X