കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവള്ളുവരുമായി സ്വയം ഉപമിച്ച് രജനീകാന്ത്.... ഞങ്ങള്‍ രണ്ട് പേരും വിവാദത്തില്‍ ഇല്ലാതാവില്ല

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ മഹാകവി തിരുവള്ളുവരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സൂപ്പര്‍ താരം രജനീകാന്ത്. താനും തിരുവള്ളുവരും ഒരുപോലെയാണെന്ന് പറയുന്ന തരത്തിലാണ് രജനീകാന്ത് പ്രതികരിച്ചിരിക്കുന്നത്. തന്നെയും തിരുവള്ളുവരെയും കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് വിവാദങ്ങള്‍ക്ക് വേണ്ടി നടക്കുന്നതാണ്. എന്നാല്‍ തിരുവള്ളുവരും ഞാനും വിവാദത്തില്‍ ഇല്ലാതായി പോകുന്നവരല്ലെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം രജനിക്കെതിരെ ഈ വിഷയത്തില്‍ പരിഹാസമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ രജനി ആരാധകര്‍ ഇതിനെ ഏറ്റെടുത്തിട്ടുണ്ട്.

1

അതേസമയം ബിജെപി തന്നെ അവരുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് രജനി വ്യക്തമാക്കി. ബിജെപി കാവിയുമായി ബന്ധപ്പെട്ടതായത് കൊണ്ട്, ആ പാളയത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ തന്നെ കാവിവത്കരിക്കാന്‍ ആരും നോക്കേണ്ടതില്ലെന്നും രജനി വ്യക്തമാക്കി. തിരുവള്ളുവരെ രാഷ്ട്രീയവത്കരിക്കുന്നത് അനാവശ്യ വിവാദമാണ്. തിരുവള്ളുവര്‍ സന്ന്യാസിയാണെന്നും രജനീകാന്ത് പറഞ്ഞു.

തിരുവള്ളുവര്‍ ഒരു പ്രത്യേക ജാതിയിലോ മതവിഭാഗത്തിലോ ഉള്ളയാളല്ല. അദ്ദേഹം നിരീശ്വരവാദിയായിരുന്നില്ല. സ്വന്തം കവിതകളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം വിശ്വാസിയാണ്. തിരുവള്ളുവരെ കാവിവത്കരിച്ച ചിത്രം ബിജെപി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് കൊണ്ട് എല്ലാവരും അത് ചെയ്യണമെന്നില്ല. ഈ വിഷയത്തില്‍ നിന്ന് ഒരു വിവാദം ഉണ്ടാക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും രജനി പറഞ്ഞു.

മാധ്യമങ്ങള്‍ എന്നെ ബിജെപിയുടെ നേതാവായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതില്‍ സത്യമില്ല. ഞാന്‍ അങ്ങനെയുള്ളയാളല്ല. ഒരു പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് താന്‍ തീരുമാനിച്ചിരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. അതേസമയം തന്റെ പാര്‍ട്ടിയെ കുറിച്ച് എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നത് വരെ അഭിനയം തുടരും. എംജിആര്‍ മുഖ്യമന്ത്രിയാവുന്നത് വരെ അഭിനയം തുടര്‍ന്നിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു. നേരത്തെ ബിജെപി തിരുവള്ളുവരുടെ ഒരു കവിത പങ്കുവെച്ച് കൊണ്ട് പാര്‍ട്ടികളെ വിമര്‍ശിച്ചിരുന്നു. വിശ്വാസമില്ലെങ്കില്‍ പഠിപ്പ് കൊണ്ട് എന്ത് ഉപയോഗമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.

 റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!! റിസോര്‍ട്ടില്‍ പകുതി എംഎല്‍എമാര്‍... ബാക്കിയുള്ളവര്‍ ഉദ്ധവിന്റെ വീട്ടില്‍, ഗഡ്കരിയില്‍ പ്രതീക്ഷ!!

English summary
rajinikanth compares himself to thiruvalluvar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X