രജനീകാന്തിന്റെ മകൾ സൗന്ദര്യ വിവാഹമോചിതയായി!
ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ സൗന്ദര്യ വിവാഹമോചിതയായി. ഏഴ് വർഷം മുമ്പാണ് സൗന്ദര്യ വിവാഹിതയായത്. ഏതാനും ദിവസങ്ങളായി സൗന്ദര്യ വിവാഹബന്ധം പിരിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ സൗന്ദര്യ തന്നെ കഴിഞ്ഞ വർഷം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ചയാണ് ഇവരുടെ വിവാഹമോചന നടപടികൾ പൂർത്തിയായത്. ചെന്നൈയിലെ കുടുംബ ക്കോടതിയാണ് സൗന്ദര്യയ്ക്കും അശ്വിനും വിവാഹമോചനം അനുവദിച്ചത്. പ്രിൻസിപ്പൽ ഫാമിലി കോർട്ടിൽ ജഡ്ജി മരിയ ക്ലാറ്റയ്ക്ക് മുന്നിൽ പിരിയണമെന്ന് തന്നെയാണ് തങ്ങളുടെ താൽപര്യമെന്ന് ഇരുവരും വ്യക്തമായി പറഞ്ഞു. അതോടെ ഏഴ് വർഷത്തെ ദാമ്പത്യബന്ധത്തിന് അവസാനമായി.
2010 സെപ്തംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടി ആരുടെ കൂടെയായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ഏഴ് മാസത്തോളമായി സൗന്ദര്യയും അശ്വിനും വേർ പിരിഞ്ഞാണ് കഴിയുന്നത്. ആദ്യമൊക്കെ ഈ വാർത്ത സൗന്ദര്യയും അശ്വിനും നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സൗന്ദര്യ ഇതേക്കുറിച്ച് മനസ് തുറന്നു.












Click it and Unblock the Notifications