കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത് ആശുപത്രി വിട്ടു, ഇനി ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമം, സന്ദര്‍ശകരെ അനുവദിക്കില്ല!!

Google Oneindia Malayalam News

ഹൈദരാബാദ്: സൂപ്പര്‍ താരം രജനീകാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനിയുടെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും, അദ്ദേഹത്തിന് ആശ്വാസമുണ്ടെന്നും, രജനിയെ പ്രവേശിപ്പിച്ചിരിക്കുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമമാണ് അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനുമൊപ്പമാണ് ഈ വിശ്രമം.

1

അതേസമയം സന്ദര്‍ശകരെ ആരെയും ഈ ഒരാഴ്ച്ചക്കാലത്തേക്ക് അനുവദിക്കില്ല. കൊവിഡ് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണിത്. ക്രിസ്മസ് ദിനത്തിലാണ് രജനീകാന്തിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രയാസമേറിയ കാര്യങ്ങളൊന്നും ചെയ്യരുതെന്നാണ് നിര്‍ദേശം. രക്തസമ്മര്‍ദം തുടര്‍ച്ചയായി ഈ കാലയളവില്‍ പരിശോധിക്കും. ഹൈദരാബാദില്‍ അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു രജനീകാന്ത്. എന്നാല്‍ സെറ്റില്‍ കുറച്ച് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സെറ്റിലെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രജനിയും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷം അദ്ദേഹം ഐസൊലേഷനില്‍ പോവുകയായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ രക്തസമ്മര്‍ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹം ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രജനിക്ക് ഹൈപ്പര്‍ ടെന്‍ഷനും ക്ഷീണവും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഹൈപ്പര്‍ ടെന്‍ഷനുള്ള സാധ്യതയും പ്രായവും, അദ്ദേഹം നേരത്തെ നടത്തിയിരുന്ന വൃക്കമാറ്റിവെക്കലും പരിഗണിച്ചാണ് മരുന്നുകളും ഭക്ഷണക്രമീകരണവും വിശ്രമവും നിര്‍ദേശിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശ്രമത്തില്‍ കഴിയുന്ന ഒരാഴ്ച്ചക്കാലം രക്തസമ്മര്‍ദം ഇടയ്ക്കിടെ പരിശോധിക്കണം. സമ്മര്‍ദം ഒഴിവാക്കാന്‍ ശാരീരിക പ്രവര്‍ത്തികള്‍ പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. അത് ഇനിയും വൈകാനാണ് സാധ്യത.

English summary
rajinikanth discharged from hospital, doctors advised him complete bed rest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X