Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന് 16 ശതമാനം വോട്ട്! തമിഴകത്തെ ഞെട്ടിച്ച് അഭിപ്രായ സര്‍വേ ഫലം

Recommended Video

cmsvideo
    തമിഴ്‌നാടിനെ ഞെട്ടിച്ച് അഭിപ്രായസർവേ ഫലം | Oneindia Malayalam

    ചെന്നൈ: തമിഴ്നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ നിര്‍ണ്ണായക കണ്ടെത്തലുമായി അഭിപ്രായ സര്‍വേഫലം. 2018ല്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ രജനികാന്തിന് 16 ശതമാനം വോട്ട് ലഭിക്കുമെന്നും അണ്ണാഡിഎംകെയ്ക്ക് 26 ശതമാനം വോട്ട് മാത്രമേ കിട്ടുകയുള്ളൂവെന്നുമാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അണ്ണാഡിഎംകെയ്ക്ക് ലഭിക്കുന്ന വോട്ട് പകുതിയായി ചുരുങ്ങുമെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നു.

    ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റാണ് അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടത്. തമിഴ്നാട്ടിലെ 77 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് ഫലം പുറത്തുവിട്ടിട്ടുള്ളത്. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഫലം പ്രവചിക്കാനായിരുന്നു അഭിപ്രായ സര്‍വേയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2021ല്‍ മാത്രമാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

     വിജയം രജനിക്കൊപ്പം

    വിജയം രജനിക്കൊപ്പം


    2018ല്‍ തമിഴ്നാട്ടില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവും വലിയ നേട്ടം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനായിരിക്കുമെന്നാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. 33 സീറ്റുകളില്‍ രജനികാന്തിന്റെ പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നും മൊത്തം വോട്ടിന്റെ 16 ശതമാനം സ്വന്തമാക്കാന്‍ കഴിയുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗികമായി രജനികാന്ത് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുകയോ പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള ക്യാമ്പെയിന്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് അഭിപ്രായ സര്‍വേ ഫലം പുറത്തുവരുന്നതെന്നും നിര്‍ണായകമാണ്.

    പ്രതാപകാലം കഴിഞ്ഞു

    പ്രതാപകാലം കഴിഞ്ഞു


    തമിഴ്നാട് ഭരിക്കുന്ന അണ്ണാ‍ഡിഎംകെയ്ക്ക് 68 സീറ്റ് മാത്രമായിരിക്കും 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ലഭിക്കുകയെന്നാണ് അഭിപ്രായസര്‍വേ ഫലം സൂചിപ്പിക്കുന്നത്. ലഭിക്കുന്ന ലഭിക്കുന്നത് 26 ശതമാനം മാത്രമായിരിക്കുകമെന്നും വോട്ടുകളുടെ ഓഹരി നേര്‍ പകുതിയായി കുറയുമെന്നും അഭിപ്രായ സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകളുമായാണ് തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ അധികാരത്തിലേറിയതെന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുുതയാണ്.

     പ്രതിപക്ഷത്തിന്

    പ്രതിപക്ഷത്തിന്


    2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷമായ ഡിഎംകെ സഖ്യത്തിന് 130 സീറ്റുകള്‍ ലഭിക്കുമെന്നും മൊത്തം വോട്ടിന്റെ 34 ശതമാനം ലഭിക്കുമെന്നും ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് സര്‍വേ ഫലം സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് പുറമേ ഡിഎംകെയ്ക്ക് പുറമേ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും ഉള്‍പ്പെട്ടതാണ് ഡിഎംകെ സഖ്യം.

    തലൈവിയ്ക്ക് പിന്‍ഗാമി!!

    തലൈവിയ്ക്ക് പിന്‍ഗാമി!!


    മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് സര്‍വേയില്‍ നടത്തിയിട്ടില്ല. തമിഴ്നാട്ടിലെ 30 ശതമാനം പേരും നിലവില്‍ പാര്‍ട്ടിയുടേ നേതൃസ്ഥാനത്തുള്ള ആരും പിന്‍ഗാമിയാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഒ പനീര്‍ശെല്‍വം, ഇകെ പളനിസാമി, ടിടിവി ദിനകരന്‍, ദീപാ ജയകുമാര്‍, ശശികല നടരാജന്‍ എന്നിവര്‍ ജയലളിതയ്ക്ക് പിന്‍ഗാമിയാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നു.

     തമിഴകം കലങ്ങിത്തെളിയുന്നു

    തമിഴകം കലങ്ങിത്തെളിയുന്നു

    തമിഴ്നാട്ടില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനിടെയാണ് അഭിപ്രായ സര്‍വേ ഫലം പുറത്തുവരുന്നത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ റെക്കോര്‍ഡ് വിജയം നേടിയിരുന്നു. കമല്‍ഹാസനും രജനികാന്തും രാഷ്ട്രീയത്തിലിറങ്ങിയതും തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു ട്രെന്‍ഡാണ് സൃഷ്ടിച്ചിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+